കെ.സി. വേണുഗോപാൽ

 

carricature image- google gemini

Kerala

കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാൻ കളഭം കൊണ്ട് തുലാഭാരം നടത്തി മുൻ യൂത്ത് കോൺഗ്രസ് നേതാവ്

സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിവൽ വരുമെന്ന് നൂറു ശതമാനം ഉറപ്പുണ്ടെന്നും കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നും അനി‌ൽ കുമാർ പറയുന്നു.

നീതു ചന്ദ്രൻ

പാലക്കാട്: കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകാനായി കളഭം കൊണ്ട് തുലാഭാരം നടത്തി മുൻ യൂത്ത് കോൺഗ്രസ് അഡ്വ. സി.എം. അനിൽ കുമാർ. പാലക്കാട് ഏമൂർ ഹേമാംബിക ക്ഷേത്രത്തിലാണ് തുലാഭാരം നടത്തിയത്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിവൽ വരുമെന്ന് നൂറു ശതമാനം ഉറപ്പുണ്ടെന്നും കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകണമെന്നാണ് ആഗ്രഹമെന്നും അനി‌ൽ കുമാർ പറയുന്നു.

ക്ഷേത്രത്തിൽ സ്ഥിരമായി പോകുന്നയാളാണ്. കുടുംബാംഗങ്ങൾക്ക് വേണ്ടി വഴിപാട് നടത്തുന്നതും പതിവാണ്. അതു കൊണ്ടാണ് പ്രിയ നേതാവായ കെ.സി. വേണുഗോപാലിനു വേണ്ടിയും തുലാഭാരം നടത്തിയതെന്നും അനിൽകുമാർ കൂട്ടിച്ചേർത്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ കെ.സി. വേണുഗോപാൽ എംപി മത്സരിച്ചിട്ടില്ലെങ്കിലും മുഖ്യമന്ത്രി പദത്തിൽ ആരായിരിക്കും എന്ന ചർച്ചകളിൽ അദ്ദേഹത്തിന്‍റെ പേരുമുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരും മുഖ്യമന്ത്രിയാകാൻ സാധ്യതയുള്ളവരുടെ പട്ടികയിലുണ്ട്. നവി.ഡി. സതീശനെ നിയുക്ത മുഖ്യമന്ത്രി എന്ന് വിശേഷിപ്പിച്ചു കൊണ്ട് മൂവാറ്റുപുഴയിൽ ഫ്ലക്സ് വച്ചതും വിവാദമായി മാറിയിരുന്നു.

കാർഷിക സർവകലാശാല വി സി ബി. അശോകിന് സസ്പെൻഷൻ

"പവർകട്ടില്ലാത്ത 10 വർഷമെന്ന വാദം തെറ്റ്, ഞാൻ ചെയർമാനായിരിക്കെ ആരും അറിയാതെ പവർകട്ട് ഏർപ്പെടുത്തിയിട്ടുണ്ട്"; ബിജു പ്രഭാകർ

കൊല്ലത്ത് അമ്മയെ മകൻ വെട്ടിപ്പരുക്കേൽപ്പിച്ചു

കാറിൽ നക്ഷത്ര ചിഹ്നമുള്ള ബോർഡ്: ടോമിൻ തച്ചങ്കരിക്ക് 250 രൂപ പിഴ

'പീഡിപ്പിക്കുന്നതിന്‍റെ ദൃശ‍്യങ്ങൾ റെക്കോഡ് ചെയ്തു, അയാൾ മദ്രാസിലെ ജെഫ്രി എപ്സ്റ്റീൻ'; സംഗീത സംവിധായകനെതിരേ തമിഴ് ഗായിക