Kerala

പ്രഖ്യാപനത്തിന് കാത്തു നിൽക്കാതെ തൃശൂരിൽ കെ. മുരളീധരനായി ചുവരെഴുത്തിനിറങ്ങി ടി.എന്‍.പ്രതാപന്‍

ലോക്സഭാ സീറ്റിൽ ടി. എൻ പ്രതാപനെ ഇത്തവണ മത്സരിപ്പിക്കില്ല. പകരം നിയമസഭാ സിറ്റ് നൽകിയേക്കും

തൃശൂര്‍: കോണ്‍ഗ്രസ് സ്ഥനാര്‍ഥി പ്രഖ്യാപനത്തിനു മുൻപേ തൃശൂരില്‍ കെ.മുരളീധരന് വേണ്ടി ചുവരെഴുതി സിറ്റിങ് എംപി ടി.എന്‍.പ്രതാപന്‍. പ്രതാപനായി എഴുതിയ ചുവരെഴുത്തുകൾ മായിക്കാൻ കോൺഗ്രസ് നേതൃത്വം നിർദേശം നൽകിയിരുന്നു. പിന്നാലെ തന്നെ മുരളീധരനായി ചുവരെഴുത്തുകൾ തുടങ്ങി.

വടകര സിറ്റിങ് എംപി കെ. മുരളീധരൻ തൃശൂരിൽ മത്സരിക്കുമെന്ന് ഉറപ്പിച്ചതോടെയാണ് പാർട്ടി പ്രഖ്യാപനത്തിന് കാത്തു നിൽക്കാതെ ചുവരെഴുത്തുകൾ ആരംഭിച്ചത്. തെരഞ്ഞെടുപ്പു ചർച്ചകളിൽ ടി.എൻ പ്രതാപനായിരുന്നു തൃശൂരിലെ കോൺഗ്രസ് സ്ഥാനാർഥി. എന്നാൽ പത്മജ വേണു ഗോപാൽ ബിജെപിൽ ചേർന്നതോടെയാണ് തൃശൂരിലെ രാഷ്ട്രീയ സാഹചര്യം മാറിയത്.

ടി.എൻ പ്രതാപനുവേണ്ടി തൃശൂരിൽ 3 ലക്ഷത്തോളം പോസ്റ്ററുകളും നിരവധി ചുവരെഴുത്തുകളും ഉയർന്നിരുന്നു. ലോക്സഭാ സീറ്റിൽ ടി. എൻ പ്രതാപനെ ഇത്തവണ മത്സരിപ്പിക്കില്ല. പകരം നിയമസഭാ സിറ്റ് നൽകിയേക്കും. സ്ഥാനാർഥി പ്രഖ്യാപനം ഉച്ചയ്ക്ക് ശേഷമുണ്ടാവുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

കെട്ടിടാവശിഷ്ടങ്ങളുടെ അടിയില്‍ ആരുമില്ലെന്ന് മന്ത്രിമാര്‍ക്ക് വിവരം നല്‍കിയതു ഞാൻ: മെഡിക്കല്‍ കോളെജ് സൂപ്രണ്ട് ജയകുമാര്‍

ഗില്ലിന് ഇരട്ട സെഞ്ചുറി, ഇംഗ്ലണ്ടിന് 3 വിക്കറ്റ് നഷ്ടം; രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കു പ്രതീക്ഷ

ശാരീരിക അസ്വസ്ഥത: മന്ത്രി വീണാ ജോര്‍ജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ബാങ്ക് ഉദ്യോഗസ്ഥയെ ജോലിക്കിടെ വെട്ടിക്കൊല്ലാൻ ശ്രമം; അക്രമി ആത്മഹത്യക്കു ശ്രമിച്ചു

സുരേഷ് ഗോപിയുടെ നിശബ്ദത ഉണ്ണുന്ന ചോറില്‍ മണ്ണിടുന്നതിന് തുല്യം: വേണുഗോപാല്‍