Kerala

വാഴച്ചാൽ- മലക്കപ്പാറ റൂട്ടിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം

വാഴച്ചാൽ ചെക്കുപോസ്റ്റ് മുതൽ മലക്കപ്പാറ ചെക്കുപോസ്റ്റ് വരെയാണ് ഗതാഗത നിയന്ത്രണമുള്ളത്.

MV Desk

തൃശൂർ: വാഴച്ചാൽ- മലക്കപ്പാറ റൂട്ടിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം. അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് വാഴച്ചാൽ- മലക്കപ്പാറ റൂട്ടിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് കലക്‌ടർ അറിയിച്ചു. നാളെ മുതൽ ജൂൺ 2 വരെയാണ് സ്വകാര്യ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. വാഴച്ചാൽ ചെക്കുപോസ്റ്റ് മുതൽ മലക്കപ്പാറ ചെക്കുപോസ്റ്റ് വരെയാണ് ഗതാഗത നിയന്ത്രണമുള്ളത്.

അതേസമയം, രാവിലെയും വൈകീട്ടും കെഎസ്ആർടിസി നടത്തുന്ന ട്രിപ്പ് തുടരാവുന്നതാണെന്നും ജില്ലാ കലക്‌ടർ അറിയിച്ചു. അന്തർ- സംസ്ഥാന സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. കൂടാതെ അടിയന്തര സാഹചര്യത്തിൽ ആംബുലന്‍സ് പോലുള്ള വാഹനങ്ങൾക്കും കടന്നുപോകാം. എന്നാൽ വിനോദസഞ്ചാരികളെ ഈ ദിവസങ്ങളിൽ വാഴച്ചാൽ- മലക്കപ്പാറ റൂട്ടിലൂടെ കടത്തിവിടില്ലെന്നും അധികൃതർ അറിയിച്ചു.

ശ്വേതയ്‌ക്കൊപ്പം; ‌മല്ലിക സുകുമാരൻ 'അമ്മ' അംഗത്വം രാജിവച്ചു

പ്രിയദർശിനി പദ്ധതി തുടരാം; സൗജന്യ യാത്രക്കെതിരായ ഹർജി തള്ളി ഹൈക്കോടതി

നെഹ്റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 22ന്: വള്ളങ്ങളുടെ എണ്ണം ഇനിയും വ്യക്തമല്ല

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗം ബാധിച്ചത് 7 വയസുകാരിക്ക്

കശ്മീരില്‍ സൈനികന്‍ ജീവനൊടുക്കി