Travancore Devaswom Board issued notice under controversy withdrawn  
Kerala

രാജഭക്തി വഴിഞ്ഞൊഴുകിയ ക്ഷേത്ര പ്രവേശന വിളംബര വാർഷിക നോട്ടീസ് പിൻവലിച്ചു

വിവാദം ഉയർന്നതിനെ തുടർന്ന് നോട്ടീസ് പിൻവലിക്കാൻ ദേവസ്വം പ്രസിഡന്‍റ് നിർദേശം നൽകുകയായിരുന്നു

തിരുവനന്തപുരം: ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ വാർഷികം ആഘോഷിക്കാൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പുറത്തിറക്കിയ പോസ്റ്റര്‍ വിവാദമായതിനു പിന്നാലെ പിന്‍വലിച്ചു. രാജഭരണത്തെ വാഴ്ത്തുന്ന നോട്ടീസ് ക്ഷേത്രപ്രവേശന വിളംബരത്തിനായി നടന്ന പോരാട്ടത്തെ വിസ്മരിക്കുന്നുവെന്ന വിമർശനമാണ് ഉയർന്നത്. വിവാദം ഉയർന്നതിനെ തുടർന്നാണ് നോട്ടീസ് പിൻവലിക്കാൻ ദേവസ്വം പ്രസിഡന്റ് നിർദ്ദേശം നൽകിയത്.

ദേവസ്വം ബോർഡ് തിങ്കളാഴ്ച നടത്താനിരുന്ന 87-ാം വാര്‍ഷിക ആഘോഷത്തിന്‍റെ നോട്ടീസാണ് വിവാദത്തിൽ പെട്ടത്. രാജകുടുംബത്തോടുള്ള അമിതബഹുമാനം പ്രകടം, പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാർ എന്നും തമ്പുരാട്ടിമാർ എന്നും, ക്ഷേത്രപ്രവേശനത്തിന് കാരണം തന്നെ രാജാവിന്‍റെ കരുണയാണെന്ന് വരെ തോന്നിപ്പിക്കുന്നുവെന്നാണ് ഏറെയും ഭാഗം എന്നാണ് വിമർശനം.

പ്രയോഗങ്ങളിൽ ചില പിഴവുണ്ടായെന്നും വിവാദമാക്കേണ്ടെന്നാണ് നോട്ടീസ് തയ്യാറാക്കിയ ദേവസ്വം ബോർഡിന് കീഴിലെ സാംസ്ക്കാരിക പുരാവസ്തു ഡയറക്ടർ ബി. മധുസൂദനൻ നായർ നിലപാടെടുത്തത്. മധുസൂദനൻ നായരുടെ പേരിലാണ് നോട്ടീസ് അച്ചടിച്ചിരുന്നതും.

സമരങ്ങൾ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും; പൊലീസുകാർക്കെതിരേ കെഎസ്‌യു നേതാവിന്‍റെ ഭീഷണി

അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? മന്ത്രിമാരും പ്രതികൾ അല്ലേ? മുഖ്യമന്ത്രിക്കെതിരേ രാഹുൽ മാങ്കൂട്ടത്തിൽ

മതപരിവർത്തന നിരോധന നിയമങ്ങൾക്കെതിരായ ഹർജികളിൽ സുപ്രീം കോടതി സംസ്ഥാനങ്ങളോട് നിലപാട് തേടി

പീച്ചി കസ്റ്റഡി മർദനം: എസ്എച്ച്ഒ പി.എം. രതീഷിന് സസ്പെൻഷൻ

ആരോഗ്യ മേഖലയെ ചൊല്ലി മന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ വാക് പോര്