"ആചാരം സംരക്ഷിക്കപ്പെടണം"; ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് തിരുത്തി ദേവസ്വം ബോർഡ്

 

file image

Kerala

"ആചാരം സംരക്ഷിക്കപ്പെടണം"; ശബരിമല യുവതീ പ്രവേശനത്തിൽ നിലപാട് തിരുത്തി ദേവസ്വം ബോർഡ്

2018 ൽ യുവതീ പ്രവേശനത്തെ അനുകൂലിച്ച് നൽകിയ സത്യവാങ് മൂലം ദേവസ്വം ബോർഡ് തിരുത്തും

Namitha Mohanan

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തെ എതിർക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്നും സുപ്രീം കോടതിയിൽ നിലപാട് അറിയിക്കുമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.

2018ല്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ചാണ് സുപ്രീം കോടതിയിൽ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിലപാടെടുത്തിരുന്നു. 2020 ൽ സുപ്രീം കോടതി വിധി പുനഃപരിശോധനാ വേളയിൽ അതിന്‍റെ ആവശ്യമില്ലെന്നാണ് അന്ന് ദേവസ്വം ബോർഡ് അഭിഭാഷകൻ സുപ്രീം കോടതിയിലെടുത്ത നിലപാട്.

തുടർന്ന് കോടതി കേസ് പരിഗണിക്കാനിരിക്കെ തിങ്കളാഴ്ച നടന്ന ബോര്‍ഡ് യോഗത്തിന് ശേഷമാണ്, ദേവസ്വം ബോർഡ് നിലപാട് പാടെ തിരുത്തിയത്.

നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്; സ്ഥാനാർഥി അറസ്റ്റിൽ, പിൻവലിക്കില്ലെന്ന് കോൺഗ്രസ്

അങ്കമാലിയിൽ യുവാവും ബന്ധുവായ പെൺകുട്ടിയും ട്രെയ്ൻ തട്ടി മരിച്ച നിലയിൽ

18 സ്പാകളിൽ പൊലീസ് റെയ്ഡ്; 30 സ്ത്രീകൾ അടക്കം 50 പേർ കസ്റ്റഡിയിൽ

പെരുമ്പാവൂരിൽ 26,750 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി

തമിഴ്നാട്ടിൽ ആറ് ജില്ലകളിൽ പുതിയ നഴ്സിങ് കോളെജുകൾ വരുന്നു; ഓരോ കോളെജിലും 100 വിദ്യാർഥികൾക്ക് പ്രവേശനം