മൂവാറ്റുപുഴയിൽ ദേഹത്തേക്ക്‌ ടിവി മറിഞ്ഞു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം 
Kerala

മൂവാറ്റുപുഴയിൽ ടിവി ദേഹത്തേക്ക്‌ വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം

ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപതിയിലും തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ ദേഹത്തേക്ക്‌ ടിവി മറിഞ്ഞു വീണ് ഒന്നര വയസുകാരന് ദാരുണാന്ത്യം. പായിപ്ര മൈക്രോ ജംഗ്ഷൻ‌ പൂവത്തും ചുവട്ടിൽ അനസിന്‍റെ മകൻ അബ്ദുൽ സമദാണ് മരിച്ചത്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം.

സ്റ്റാന്‍റിനോപ്പം ടിവി കുട്ടിയുടെ ദേഹത്തേക്ക് മറിഞ്ഞു വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടന്‍ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപതിയിലും തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയിലും പ്രവേശിപ്പിച്ചങ്കിലും പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ