Kerala

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ മുതുകോരമലയില്‍ കുടുങ്ങിയ യുവാക്കളെ രക്ഷിച്ചു

മൊബൈല്‍ റേഞ്ച് ലഭിച്ചപ്പോള്‍ ഇവര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി യുവാക്കളെ രക്ഷിക്കുകയായിരുന്നു

കോട്ടയം : പൂഞ്ഞാറിലെ മുതുകോരമല കാണാനെത്തി മലയില്‍ കുടുങ്ങിയ യുവാക്കളെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ രക്ഷിച്ചു . മല കാണാനെത്തിയ യുവാക്കള്‍ വഴിതെറ്റി മലയിൽ കുടുങ്ങുകയായിരുന്നു . ഈരാറ്റുപേട്ട സ്വദേശികളായ നിഖില്‍, നിര്‍മ്മല്‍ എന്നിവരെയാണ് രക്ഷിച്ചത്.

കൈപ്പള്ളി കപ്പലങ്ങാട് വഴിയാണ് ഇവര്‍ മലമുകളിലേക്ക് പോയത്. മറ്റൊരു വഴിയെ തിരിച്ച് ഇറങ്ങുന്നതിനിടെ വഴിതെറ്റുകയായിരുന്നു. പിന്നീട് ഇവരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും കൃത്യമല കാണാനെത്തിയ യുവാക്കള്‍ വഴിതെറ്റുമായ വിവരം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ ആരംഭിക്കുകയായിരുന്നു.

മൊബൈല്‍ റേഞ്ച് ലഭിച്ചപ്പോള്‍ ഇവര്‍ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്തി യുവാക്കളെ രക്ഷിക്കുകയായിരുന്നു.

മെഡിക്കൽ കോളെജ് അപകടത്തിൽ റിപ്പോർട്ട് ഉടൻ സർക്കാരിന് കൈമാറുമെന്ന് ജില്ലാ കലക്റ്റർ

കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ശക്തമായ മഴ; കടലാക്രമണത്തിന് സാധ്യത

ഷൊർണൂർ-എറണാകുളം പാത മൂന്നുവരിയാക്കും; റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്

ഇന്ത്യ 1014, ഗിൽ 430; ജയം 7 വിക്കറ്റ് അകലെ

നീരവ് മോദിയുടെ സഹോദരൻ നെഹാൽ മോദി അമെരിക്കയിൽ അറസ്റ്റിൽ