വി. അബ്ദുറഹിമാൻ

 
Kerala

താനൂരിനെ പാക്കിസ്ഥാനോട് ഉപമിച്ച കായിക മന്ത്രിക്കെതിരേ പരാതിയുമായി യുഡിഎഫ്

മന്ത്രിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ‍്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനിലും പൊലീസിലുമാണ് പരാതി നൽകിയിരിക്കുന്നത്

Aswin AM

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ താനൂരിനെ പാക്കിസ്ഥാനോട് ഉപമിച്ച കായികമന്ത്രി വി. അബ്ദുറഹിമാനെതിരേ പരാതിയുമായി യുഡിഎഫ്. മന്ത്രിക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ‍്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷനിലും പൊലീസിലുമാണ് പരാതി നൽകിയിരിക്കുന്നത്. മന്ത്രിയുടെ പ്രസ്താവന ദേശവിരുദ്ധവും വംശീയമായി അധിക്ഷേപിക്കുന്നതാണെന്നുമാണ് പരാതിയിൽ‌ പറയുന്നത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഗായകൻ ഹനാൻ‌ഷായെ കൊണ്ടുവന്ന വേദിയിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. താനൂരിൽ 2 മാച്ചുകൾ നമ്മൾ കളിച്ചു, അത് പാക്കിസ്ഥാനിലായിരുന്നു.

രണ്ടിലും അവരെ തോൽപ്പിച്ചു. ഇനി മൂന്നാമത്തെ മാച്ച് അത് ഹോം ഗ്രൗണ്ടിലാണെന്നായിരുന്നു അബ്ദുറഹ്മാന്‍റെ പരാമർശം. ഇതിനു പിന്നാലെ മു‌സ്‌ലീം ലീഗും അബ്ദുറഹിമാനെതിരേ രംഗത്തെത്തിയിരുന്നു. മന്ത്രി താനൂരിനെ അപമാനിച്ചെന്നായിരുന്നു ലീഗിന്‍റെ വിമർശനം.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും