സുരേഷ് ഗോപി
File photo
തൃശൂർ: കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശേരി പഞ്ചായത്തിൽ അധികാരത്തിലേറി യുഡിഎഫ് പ്രസിഡന്‍റ്. നറുക്കെടുപ്പിലൂടെ യുഡിഎഫ് പ്രതിനിധിയായ റോസിലി ജോയാണ് ആണ് പ്രസിഡന്‍റായി അധികാരത്തിലേറിയത്. 16 അംഗങ്ങളുള്ള പഞ്ചായത്തിൽ യുഡിഎഫിനും ബിജെപിക്കും 7 അംഗങ്ങളും എൽഡിഎഫിന് രണ്ട് അംഗങ്ങളുമാണുള്ളത്.
2020ൽ ആറ് സീറ്റുകളുമായി ബിജെപിയാണ് അധികാരത്തിലേറിയിരുന്നത്.
എന്നാൽ ഇത്തവണ ടോസിൽ വിജയം യുഡിഎഫിനെ കടാക്ഷിച്ചതോടെ പത്ത് വർഷത്തിനു ശേഷം പഞ്ചായത്തിൽ യുഡിഎഫ് അധികാരത്തിലേറി.