വി.ഡി. സതീശൻ മന്ത്രിസഭ; 21 അംഗങ്ങളും സത‍്യപ്രതിജ്ഞ ചെയ്തു

 
Kerala

വി.ഡി. സതീശൻ മന്ത്രിസഭ; 21 അംഗങ്ങളും സത‍്യപ്രതിജ്ഞ ചെയ്തു| Video

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു സത‍്യപ്രതിജ്ഞ

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാർ അടക്കമുള്ള 21 അംഗങ്ങൾ സത‍്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ വൻ ജനക്കൂട്ടത്തെ സാക്ഷിയാക്കിയായിരുന്നു സത‍്യപ്രതിജ്ഞ.

മുഖ‍്യമന്ത്രിയും കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ ദൈവനാമത്തിൽ സത‍്യപ്രതിജ്ഞ ചെയ്തപ്പോൾ സി.പി. ജോണും ഷിബു ബേബി ജോണും സഗൗരവമാണ് സത‍്യപ്രതിജ്ഞ ചെയ്തത്.

ഘടകകക്ഷികൾ അടക്കം യുഡിഎഫിലെ മുഴുവൻ മന്ത്രിമാരും സത‍്യപ്രതിജ്ഞ ചെയ്തു. മുഖ‍്യമന്ത്രി ഉൾപ്പെടെ കോൺഗ്രസിന് 12 മന്ത്രിമാരും കേരള കോൺഗ്രസ്, ആർഎസ്പി, സിഎംപി, കേരള കോൺഗ്രസ് ജേക്കബ് എന്നീ കക്ഷികളിലായി ഓരോ മന്ത്രിമാരുമുണ്ട്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മല്ലികാർജുൻ ഖാർഗെ തുടങ്ങിയ ദേശീയ നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

സ്വതന്ത്ര വ്യാപാര കരാറിന് പിന്നാലെ മോദി ന്യൂസിലൻഡിലേക്ക്

ഹോട്ടലില്‍ മുറിയെടുത്തശേഷം സുഹൃത്തിനെ വീഡിയോ കോള്‍ ചെയ്ത് ജീവനൊടുക്കി വിവാഹിതയായ യുവതി

പാൻ കാർഡ് ഉൾപ്പെടെ പൗരത്വം തെളിയിക്കാനായി സമർപ്പിച്ച‌ 16 രേഖകളും തള്ളി ഗ്വാഹട്ടി ഹൈക്കോടതി

യുപിയില്‍ എല്‍പിജി ടാങ്കര്‍ ടോള്‍ ബൂത്തില്‍ ഇടിച്ച് വന്‍ സ്‌ഫോടനം; 5 മരണം

മാധ്യമങ്ങൾക്കു നേരെ നടുവിരൽ കാണിച്ച് കേതൻ കൊലക്കേസിലെ പ്രതി സിയ|Video