കൊച്ചി: ഗിന്നസ് നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎൽഎയ്ക്ക് അപകടത്തിൽ പരുക്കേറ്റ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. പരിപാടിയുടെ നടത്തിപ്പിന് കരാറെടുത്തിരുന്ന ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനമായ ഓസ്‌കാര്‍ ഈവന്‍റ്സ് ഉടമ പി.എസ്. ജനീഷാണ് പിടിയിലായത്. തൃശൂരില്‍ നിന്നാണ് ജനീഷിനെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്.
കേസില്‍ കീഴടങ്ങാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നെങ്കിലും ജനീഷ് പൊലീസിന് മുന്നില്‍ ഹാജരാകാന്‍ തയാറായിരുന്നില്ല. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം ആശുപത്രിയിലാണെന്നായിരുന്നു വിശദീകരണം.
മുൻകൂർ ജാമ്യ ഹർജി നൽകിയപ്പോൾ ഹൈക്കോടതി മൃദംഗ വിഷൻ ഉടമ നിഗോഷ് കുമാറിനോടും ഓസ്‌കാര്‍ ഇവന്‍റ്സ് ഉടമ പി.എസ്. ജനീഷിനോടും നിർദേശിച്ചത് പൊലീസിനു മുന്നിൽ കീഴടങ്ങാനായിരുന്നു. ഇതു പ്രകാരം നിഗോഷ് കുമാർ കീഴടങ്ങിയെങ്കിലും ജനീഷ് അതിന് തയാറാകാതെ വന്നതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.