കലൂർ സ്റ്റേഡിയത്തിലെ ​ഗ്യാലറിയിൽനിന്നു വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ​ഗുരുതര പരുക്ക് 
Kerala

കലൂർ സ്റ്റേഡിയത്തിലെ ​ഗ്യാലറിയിൽനിന്നു വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ​ഗുരുതര പരുക്ക്

20 അടിയോളം താഴ്ചയിലേക്കാണ് വീണത്. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Ardra Gopakumar

കൊച്ചി: കലൂർ ജവഹർലാൽ നെഹ്റു ഇന്‍റർനാഷണൽ സ്റ്റേഡിയത്തിന്‍റെ വിഐപി ഗാലറിയിൽ നിന്നു താഴേയ്ക്കു വീണ് ഉമ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരുക്ക്. എംഎൽഎയെ ഉടനടി ആശുപത്രിയിലേക്ക് മാറ്റി.

സ്റ്റേഡിയത്തില്‍ നടക്കുന്ന നൃത്ത പരിപാടിയില്‍ പങ്കെടുക്കാനായാണ് ഉമ തോമസ് എത്തിയത്. വിഐപി ഗ്യാലറിയുടെ അറ്റത്തായി നില്‍ക്കുകയായിരുന്ന ഉമ തോമസ് കാല്‍വഴുതി താത്കാലികമായി കെട്ടിയ ബാരിക്കേഡിൽ നിന്ന് മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

20 അടിയോളം താഴ്ചയിലേക്കാണ് വീണത്. കോൺക്രീറ്റിൽ തലയടിച്ചാണ് വീണതെന്ന് ദൃക്സാക്ഷികൾ പറയുന്നു. എംഎൽഎയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. മുറിവിൽ നിന്ന് രക്തം വാർന്നുപോയെന്നാണ് സ്ഥലത്തുണ്ടായിരുന്നുവർ പറയുന്നത്. ജില്ലാ കലക്റ്റര്‍ ഉള്‍പ്പടെ ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. മന്ത്രി സജി ചെറിയാന്‍ ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ ഇരിക്കുമ്പോഴാണ് അപകടമുണ്ടായത്.

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപെട്ടു

ഒ. സദാശിവൻ കോഴിക്കോട് മേയർ; എസ്. ജയശ്രീ ഡെപ്യൂട്ടി മേയർ

കളിക്കുന്നതിനിടെ അബദ്ധത്തിൽ പൊള്ളലേറ്റു; ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു

യൂണിഫോമിന്‍റെ പേരിൽ സഹപാഠികൾ കളിയാക്കി; നാലാംക്ലാസുകാരൻ ഐഡി കാർഡ് ചരടിൽ തൂങ്ങി മരിച്ചു

പരോളിനും, ജയിലിനുള്ളിൽ പ്രത്യേക സൗകര്യം ഒരുക്കുന്നതിനും കൈക്കൂലി; ജയിൽ ഡിഐജിക്കെതിരേ വിജിലൻസ് കേസ്