Kerala

പടയൊരുക്കത്തിനൊരുങ്ങി ബിജെപി; അമിത് ഷാ 12-ന് കേരളത്തിലെത്തും

ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള ബിജെപിയുടെ പടയൊരുക്കത്തിന്‍റെ ഭാഗമായാണ് അമിത്ഷായുടെ കേരള സന്ദർശനം

തൃശൂർ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 12-ാം തീയതി കേരളത്തിലെത്തും. തൃശൂർ തേക്കിൻകാട് മൈതാനത്ത് നടക്കുന്ന ബിജെപി പൊതുസമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും.

ഈ മാസം അഞ്ചാം തീയതി അമിത് ഷാ തൃശൂരിലെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ ജി20 യുമായി ബന്ധപ്പെട്ട് അടിയന്തരയോഗം ചേരേണ്ടി വന്നതിനാൽ കേരള സന്ദർശനം മാറ്റി വച്ചതെന്നും പുതിയ തീയതി 2 ദിവസത്തിനുള്ളിൽ അറിയിക്കുമെന്നും ബിജെപി നേതൃത്വം അറിയിച്ചിരുന്നു. കേരളം പിടിച്ചടക്കാനുള്ള ശക്തി അനന്തപത്മനാഭന്‍റെ മണ്ണിൽ നിന്നോ വടക്കും നാഥന്‍റെ മണ്ണിൽ നിന്നോ നേടണമെന്നായിരുന്നു ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ കണക്കുകൂട്ടൽ. ലോക്സഭ തെരഞ്ഞെടുപ്പിനു മുന്നോടിയായിട്ടുള്ള ബിജെപിയുടെ പടയൊരുക്കത്തിന്‍റെ ഭാഗമായാണ് അമിത്ഷായുടെ കേരള സന്ദർശനം.

'സിഎം വിത്ത് മി' പദ്ധതിയുമായി സർക്കാർ; ലക്ഷ്യം ഭരണത്തില്‍ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുക

ഏഷ്യ കപ്പ്; ഒടുവിൽ വഴങ്ങി, പാക്കിസ്ഥാൻ-യുഎഇ മത്സരം ആരംഭിച്ചു

ശിവഗിരി, മുത്തങ്ങ അന്വേഷണ റിപ്പോർട്ട് പുറത്തു വിടണം; എ.കെ. ആന്‍റണി

കള്ളപ്പണം വെളിപ്പിക്കൽ കേസ്; ആൻഡമാൻ മുൻ എംപി ഉൾപ്പെടെ രണ്ട് പേരെ ഇഡി അറസ്റ്റു ചെയ്തു

ഒരു കോടി 18 ലക്ഷം രൂപയുടെ ഓൺലൈൻ തട്ടിപ്പ് പ്രതി ഉത്തർപ്രദേശിൽ നിന്നും അറസ്റ്റിൽ