.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
Kerala

വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​തു​​​ക്കി​​​യ വേ​​​ഗ​​​പ​​​രി​​​ധി ഇ​​​ന്ന് മു​​​ത​​​ല്‍

ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കു ന​​​ഗ​​​ര റോ​​​ഡു​​​ക​​​ളി​​​ല്‍ 50 കി​​​ലോ​​​മീ​​​റ്റ​​​റും മ​​​റ്റെ​​​ല്ലാ റോ​​​ഡു​​​ക​​​ളി​​​ലും കി​​​ലോ​​​മീ​​​റ്റ​​​റും വേ​​​ഗ​​​പ​​​രി​​​ധി

MV Desk

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ റോ​​​ഡു​​​ക​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ പു​​​തു​​​ക്കി​​​യ വേ​​​ഗ​​​പ​​​രി​​​ധി ഇ​​​ന്നു മു​​​ത​​​ല്‍ പ്രാ​​​ബ​​​ല്യ​​​ത്തില്‍.​​​

ദേ​​​ശീ​​​യ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ന് അ​​​നു​​​സൃ​​​ത​​​മാ​​​യി പു​​​തു​​​ക്കി​​​യ വേ​​​ഗ​​​പ​​​രി​​​ധി അ​​​നു​​​സ​​​രി​​​ച്ച് 9 സീ​​​റ്റ് വ​​​രെ​​​യു​​​ള്ള യാ​​​ത്രാ​​​വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്ക് 6 വ​​​രി ദേ​​​ശീ​​​യ​പാ​​​ത​​​യി​​​ല്‍ 110 കി​​​ലോ​​​മീ​​​റ്റ​​​ര്‍, നാ​ലു​വ​​​രി ദേ​​​ശീ​​​യ​പാ​​​ത​​​യി​​​ല്‍ 100, മ​​​റ്റ് ദേ​ശീ​​​യ​​​പാ​​​ത, നാ​ലു​വ​​​രി സം​​​സ്ഥാ​​​ന പാ​​​ത എ​​​ന്നി​​​വ​​​യി​​​ല്‍ 90, മ​​​റ്റു സം​​​സ്ഥാ​​​ന​​ പാ​​​ത​​​ക​​​ളി​​​ലും പ്ര​​​ധാ​​​ന ജി​​​ല്ലാ റോ​​​ഡു​​​ക​​​ളി​​​ലും 80, മ​​​റ്റു റോ​​​ഡു​​​ക​​​ളി​​​ല്‍ 70, ന​​​ഗ​​​ര റോ​​​ഡു​​​ക​​​ളി​​​ല്‍ 50 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് അ​​​നു​​​വ​​​ദ​​​നീ​​​യ വേ​​​ഗ​​​പ​​​രി​​​ധി.

9 സീ​​​റ്റി​​​നു മു​​​ക​​​ളി​​​ലു​​​ള്ള ലൈ​​​റ്റ്-​​ മീ​​​ഡി​​​യം ഹെ​​​വി യാ​​​ത്ര വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്ക് 6 വ​​​രി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ 95 കി​​​ലോ​​​മീ​​​റ്റ​​​ര്‍, 4 വ​​​രി ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ല്‍ 90, മ​​​റ്റു ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ല്‍ 85, നാ​ലു​വ​​​രി സം​​​സ്ഥാ​​​ന പാ​​​ത​​​യി​​​ല്‍ 80 കി​​​ലോ​​​മീ​​​റ്റ​​​ര്‍, മ​​​റ്റു സം​​​സ്ഥാ​​​ന ​​പാ​​​ത​​​ക​​​ളി​​​ലും പ്ര​​​ധാ​​​ന ജി​​​ല്ലാ റോ​​​ഡു​​​ക​​​ളി​​​ലും 70, മ​​​റ്റു റോ​​​ഡു​​​ക​​​ളി​​​ല്‍ 60, ന​​​ഗ​​​ര റോ​​​ഡു​​​ക​​​ളി​​​ല്‍ 50 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണു പ​​​ര​​​മാ​​​വ​​​ധി വേ​​​ഗം.

ച​​​ര​​​ക്കു വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ വേ​​​ഗ​​​പ​​​രി​​​ധി 6 വ​​​രി, നാ​ലു​വ​​​രി ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ല്‍ 80 കി​​​ലോ​​​മീ​​​റ്റ​​​റും മ​​​റ്റ് ദേ​​​ശീ​​​യ​​​പാ​​​ത​​​ക​​​ളി​​​ലും 4 വ​​​രി സം​​​സ്ഥാ​​​ന പാ​​​ത​​​ക​​​ളി​​​ലും 70 കി​​​ലോ​​​മീ​​​റ്റ​​​റും മ​​​റ്റ് സം​​​സ്ഥാ​​​ന​​ പാ​​​ത​​​ക​​​ളി​​​ലും പ്ര​​​ധാ​​​ന ജി​​​ല്ലാ റോ​​​ഡു​​​ക​​​ളി​​​ലും 65 കി​​​ലോ​​​മീ​​​റ്റ​​​റും മ​​​റ്റു റോ​​​ഡു​​​ക​​​ളി​​​ല്‍ 60 കി​​​ലോ​​​മീ​​​റ്റ​​​റും ന​​​ഗ​​​ര റോ​​​ഡു​​​ക​​​ളി​​​ല്‍ 50 കി​​​ലോ​​​മീ​​​റ്റ​​​റാ​​​യും നി​​​ജ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കു ന​​​ഗ​​​ര റോ​​​ഡു​​​ക​​​ളി​​​ല്‍ 50 കി​​​ലോ​​​മീ​​​റ്റ​​​റും മ​​​റ്റെ​​​ല്ലാ റോ​​​ഡു​​​ക​​​ളി​​​ലും 60 കി​​​ലോ​​​മീ​​​റ്റ​​​റു​​​മാ​​​ണു വേ​​​ഗ​​​പ​​​രി​​​ധി. മു​​​ച്ച​​​ക്ര വാ​​​ഹ​​​ന​​​ങ്ങ​​​ള്‍ക്കും സ്കൂ​​​ള്‍ ബ​​​സു​​​ക​​​ള്‍ക്കും എ​​​ല്ലാ റോ​​​ഡു​​​ക​​​ളി​​​ലെ​​​യും പ​​​ര​​​മാ​​​വ​​​ധി വേ​​​ഗ​​​പ​​​രി​​​ധി 50 കി​​​ലോ​​​മീ​​​റ്റ​​​ർ. റോ​​​ഡു​​​ക​​​ള്‍ ന​​​വീ​​​ക​​​രി​​​ച്ച​​​തും ക്യാ​​​മ​​​റ​​​ക​​​ള്‍ പ്ര​​​വ​​​ര്‍ത്ത​​​ന​​​സ​​​ജ്ജ​​​മാ​​​യ​​​തും ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​ണു വേ​​​ഗ​​​പ​​​രി​​​ധി പു​​​തു​​​ക്കി​​​യ​​​തെ​​​ന്നു മ​​​ന്ത്രി ആ​​​ന്‍റ​​​ണി രാ​​​ജു പ​​​റ​​​ഞ്ഞു.

സുരക്ഷാവലയത്തിൽ; എൽപിജിയുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടന്നു

വിമാനയാത്രയ്ക്ക് ചെലവേറും; ഇൻഡിഗോ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു

ഹോർമുസ് കടലിടുക്കിലെ ഇന്ത്യൻ കപ്പലുകൾ നിരീക്ഷണത്തിൽ: കേന്ദ്രസർക്കാർ

മന്ത്രിസഭാതീരുമാനം; വന്യമൃഗ ആക്രമണങ്ങളിൽ മരണപ്പെടുന്നവർക്കുള്ള ധനസഹായം 14 ലക്ഷമാക്കി ഉയർത്തി

മുറിവേറ്റതിനെ തുടർന്ന് പേടിച്ച് ഒളിച്ചിരിക്കുന്നു; മുജ്താബ ഖമനേയിയെ കളിയാക്കി യുഎസ്