V Muralidharan 
Kerala

"മടിയിൽ കനമില്ലെങ്കിൽ പിണറായി എന്തിന് ഇങ്ങനെ ഭയക്കുന്നു"; വി. മുരളീധരന്‍

മൂന്ന് ഹൈക്കോടതികളില്‍ കേസ് നടത്തി അന്വേഷണം തടസപ്പെടുത്താന്‍ പിണറായി വിജയനും മകളും ശ്രമിച്ചു

Namitha Mohanan

തിരുവനന്തപുരം: മടിയിൽ കനമില്ലെന്ന് പറഞ്ഞ മുൻ മുഖ്യമന്ത്രി എന്തിനാണ് ഇഡിയെ ഭയക്കുന്നതെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍ എംഎല്‍എ. കരിമണല്‍ കമ്പനി മകള്‍ക്ക് മാസപ്പടി നല്‍കിയത് എന്തിനെന്ന് വിശദീകരിക്കാന്‍ പിണറായിക്കോ പാര്‍ട്ടിക്കോ കഴിഞ്ഞിട്ടില്ല. നിയമപരമായ നടപടിക്രമങ്ങളെ തടസപ്പെടുത്താനാണ് സിപിഎം ശ്രമിച്ചത്.

മൂന്ന് ഹൈക്കോടതികളില്‍ കേസ് നടത്തി അന്വേഷണം തടസപ്പെടുത്താന്‍ പിണറായി വിജയനും മകളും ശ്രമിച്ചു. സര്‍ക്കാരും ഇതിന് പിന്തുണ നല്‍കി. കെഎസ്ഐഡിസി രണ്ടു കോടിയിലേറെ രൂപ കേസിനായി ചെലവഴിച്ചു. അന്വേഷണത്തിന് എതിരായ ഹർജികൾ കോടതി തള്ളിയ സാഹചര്യത്തിലാണ് ഇഡി റെയ്ഡിനെത്തിയത്.

രാഷ്ട്രീയ വേട്ടയാടല്‍ എന്ന വാദം വിലപ്പോവില്ല. ബിജെപി - കോൺഗ്രസ് ഡീൽ എന്ന പ്രതിരോധം ജനം പുച്ഛിച്ചു തള്ളും. രാജ്യത്തിന്‍റെ ഒരു മൂലയില്‍ മാത്രമുള്ള ഈര്‍ക്കില്‍ പാര്‍ട്ടിയെ തീര്‍ക്കലല്ല ബിജെപിയുടെ പണിയെന്നും എംഎൽഎ പറഞ്ഞു. പിണറായി വിജയന്‍റെ മകള്‍ക്കെതിരായ ഇഡി നടപടി രാഷ്ട്രീയ വേട്ടയാടാണോ എന്ന് രാഹുല്‍ഗാന്ധി വ്യക്തമാക്കണമെന്നും വി.മുരളീധരന്‍ ആവശ്യപ്പെട്ടു

മുൻ എയർ മാർഷൽ ജീതേന്ദ്ര മിശ്ര രാമക്ഷേത്ര ട്രസ്റ്റ് സിഇഒ

അമൃതം പൊടിയിലെ പഞ്ചസാര കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കും: ഒഴിവാക്കാൻ ബാലാവകാശ കമ്മിഷൻ ഉത്തരവ്

കുഞ്ഞിന്‍റെ ഡ‍യപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണം പിടിച്ചു

പ്രളയം: സംഭാവന വേണ്ട, ഇന്ത്യയും ചൈനയും യുഎസും നഷ്ടപരിഹാരം നൽകണമെന്ന് നേപ്പാൾ

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ