Kerala

റോഡ് നിയമങ്ങൾ പാലിക്കാൻ വിദ്യാർഥികളും മാതാപിതാക്കളും ബാധ്യസ്ഥർ: വി ശിവൻകുട്ടി

ആവശ്യമെങ്കിൽ കുട്ടികളുടെ ഹെൽമറ്റ് സൂക്ഷിക്കാൻ സ്ക്കൂളുകളിൽ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി

MV Desk

തിരുവനന്തപുരം: എഐ ക്യാമറ വിഷയത്തിൽ പ്രതികരണവുമായി വിദ്യാഭാസ മന്ത്രി വി ശിവൻകുട്ടി. നിയമം പാലിക്കാൻ വിദ്യാർഥികളും മാതാപിതാക്കളും ബാധ്യസ്ഥരാണെന്നും കുട്ടികളുടെ സുരക്ഷയാണ് സർക്കാർ പ്രാധാന്യം നൽകുന്നതെന്നും അദ്ദേഹംവ്യക്തമാക്കി.

ആവശ്യമെങ്കിൽ കുട്ടികളുടെ ഹെൽമറ്റ് സൂക്ഷിക്കാൻ സ്ക്കൂളുകളിൽ സൗകര്യം ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രനിയമത്തിൽ ഇളവ് ചെയ്യാൻ പരിമിതികളുണ്ട്. ഇക്കാര്യങ്ങൾ ചർച്ച ചെയ്യാനായാണ് മെയ് 10ന് ഉന്നതതല യോഗം ചേരുമെന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാരഡി പാട്ടിൽ കേസെടുത്ത് പൊലീസ്; മതവികാരം വ്രണപ്പെടുത്തിയെന്ന് എഫ്ഐആർ

നാലാം ടി20 ഉപേക്ഷിച്ചു

ആണവോർജ മേഖലയിൽ സ്വകാര്യ നിക്ഷേപം; ബിൽ ലോക്സഭ കടന്നു

ജനുവരി മുതൽ സിഎൻജിയുടെയും വീടുകളിലേക്കുള്ള പിഎൻജിയുടെയും വില കുറയും

ലോക്സഭയിൽ ഇ-സിഗരറ്റ് ഉപയോഗിച്ചത് എംപി കീർത്തി ആസാദ്?