v sivankutty and vd satheesan

 
Kerala

" വിനായക് ദാമോദര്‍ സതീശന്‍ എന്നു ഞാൻ വിളിക്കുന്നില്ല'': ശിവൻകുട്ടി

''ഗോള്‍വാള്‍ക്കാറുടെ ചിത്രത്തിനു മുമ്പില്‍ നട്ടെല്ലു വളച്ച ആളിന്‍റെ പേര് ശിവന്‍കുട്ടി എന്നല്ലാ അത് വി.ഡി. സതീശന്‍ എന്നാണ്''

Namitha Mohanan

തിരുവനന്തപുരം: വി.ഡി. സതീശന്‍റെ അധിക്ഷേപത്തിന് മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പത്ത് വര്‍ഷം കൊണ്ട് ഒമ്പതിനായിരം കോടി രൂപയുടെ വികസനം പൊതുവിദ്യാഭ്യാസ മേഖലയില്‍ കൊണ്ടു വന്ന മറ്റൊരു സര്‍ക്കാരിനെ ചൂണ്ടിക്കാണിക്കാന്‍ സതീശനെ വെല്ലുവിളിക്കുകയാണെന്ന് ശിവൻകുട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.

ഗോള്‍വാള്‍ക്കാറുടെ ചിത്രത്തിനു മുമ്പില്‍ നട്ടെല്ലു വളച്ച ആളിന്‍റെ പേര് ശിവന്‍കുട്ടി എന്നല്ലാ അത് വി.ഡി. സതീശന്‍ എന്നാണ്. വിനായക് ദാമോദര്‍ സതീശന്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ അതിനുശേഷം ഇദ്ദേഹത്തിന്‍റെ പേര്. ഞാന്‍ എന്തായാലും അങ്ങനെ വിളിക്കുന്നില്ലെന്നും ശിവൻകുട്ടി പറഞ്ഞു. ഇത്രയും സുരക്ഷയുള്ള സോണിയ ഗാന്ധിയെ കാണാൻ ഉണ്ണികൃഷ്ണൻ പോറ്റി എത്തിയതെന്ന് പറയണമെന്നും ശിവൻകുട്ടി ആവശ്യപ്പെടുന്നു. സതീശനോട് നിരവധി ചോദ്യങ്ങളും ശിവൻകുട്ടി ചോദിക്കുന്നുണ്ട്.

കുറിപ്പിന്‍റെ പൂർണരൂപം...

പ്രതിപക്ഷ നേതാവ് ശ്രീ വി.ഡി. സതീശനോട് പറയാനുള്ളത് :-

കേരളത്തിലെ സ്കൂളുകളുടെ നിലവാരത്തെ കുറിച്ച് വളരെ മോശം പരാമര്‍ശം വി.ഡി. സതീശനില്‍ നിന്നുണ്ടായി. പത്ത് വര്‍ഷം കൊണ്ട് ഒമ്പതിനായിരം കോടി രൂപയുടെ വികസനം പൊതുവിദ്യാഭ്യാസ മേഖലയില്‍ കൊണ്ടു വന്ന മറ്റൊരു സര്‍ക്കാരിനെ ചൂണ്ടിക്കാണിക്കാന്‍ ഞാന്‍ സതീശനെ

വെല്ലുവിളിക്കുകയാണ്.

കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളും രാജ്യത്തുണ്ടല്ലോ. അവിടെയൊക്കെ എന്താണ് നടക്കുന്നത്.

എന്നെ സംഘപരിവാറുമായി കൂട്ടിക്കെട്ടാന്‍

വി.ഡി. സതീശന്‍ ബോധപൂര്‍വ്വമായി

ശ്രമിക്കുന്നുണ്ട്. ബിജെപിയുടെ അക്കൗണ്ട് നേമത്ത് എൽ ഡി എഫ് പൂട്ടിച്ചപ്പോൾ ആരായിരുന്നു സ്ഥാനാർഥി എന്ന് സതീശൻ ഓർക്കണം. ആ വേല കൈയ്യിലിരുന്നാല്‍ മതി.

ഗോള്‍വാള്‍ക്കാറുടെ ചിത്രത്തിനു മുമ്പില്‍ നട്ടെല്ലു വളച്ച ആളിന്‍റെ പേര് ശിവന്‍കുട്ടി എന്നല്ലാ അത് വി.ഡി. സതീശന്‍ എന്നാണ്.

വിനായക് ദാമോദര്‍ സതീശന്‍ എന്നാണ് സോഷ്യല്‍ മീഡിയയില്‍ അതിനുശേഷം

ഇദ്ദേഹത്തിന്‍റെ പേര്. ഞാന്‍ എന്തായാലും അങ്ങനെ വിളിക്കുന്നില്ല.സ്വന്തം മണ്ഡലത്തിലെ ആളെ സോഷ്യൽ മീഡിയയിലൂടെ കേട്ടാല്‍

അറയ്ക്കുന്ന രീതിയില്‍ പച്ചതെറി വിളിച്ച ആളിന്‍റെ പേരും വി.ഡി. സതീശന്‍ എന്നാണ്. ശബരിമല സ്വര്‍ണ്ണക്കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നത് ഞാന്‍ പറഞ്ഞിട്ടല്ല. ഇതു സംബന്ധിച്ച് പൊതുമണ്ഡലത്തില്‍

നിരവധി കാര്യങ്ങള്‍ ഉണ്ട്.

അയ്യപ്പന്‍റെ പേരിൽ വോട്ട് പിടിക്കുകയും ശബരിമലയുടെ പേരിൽ കണ്ണീരൊഴുക്കുകയും ചെയ്യുന്ന കോൺഗ്രസ് നേതൃത്വത്തിന്‍റെ ഇരട്ടത്താപ്പാണ് ഈ സ്വർണ്ണക്കടത്ത് കേസിലൂടെ പുറത്തുവരുന്നത്.

ശബരിമലയിലെ സ്വർണം മോഷ്ടിച്ച കേസിലെ ഒന്നാം പ്രതിയും മോഷണമുതൽ വാങ്ങിയ ആളും കോൺഗ്രസിന്‍റെ ഏറ്റവും ഉന്നത നേതാവായ സോണിയ ഗാന്ധിയോടൊപ്പം നിൽക്കുന്ന ചിത്രം നമ്മുടെ മുന്നിലുണ്ട്. ഇത് കേവലം ഒരു ചിത്രമല്ല, മറിച്ച് ദൂരൂഹതകളുടെ ഒരു മഹാമേരുവാണ്.

ഈ കേസിൽ പ്രത്യേക അന്വേഷണ സംഘം സോണിയ ഗാന്ധിയെ ചോദ്യം ചെയ്യേണ്ടത് നിയമപരമായി തന്നെ അത്യാവശ്യമാണ്.

ഇന്ത്യയിൽ ഏറ്റവും ഉയർന്ന സുരക്ഷയുള്ള വ്യക്തികളിൽ ഒരാളാണ് സോണിയ ഗാന്ധി. അവരെ കാണാൻ കൃത്യമായ നടപടിക്രമങ്ങളുണ്ട്. എസ്.പി.ജി ക്ലിയറൻസ് ഇല്ലാതെ, ഉന്നത നേതാക്കളുടെ ശുപാർശയില്ലാതെ ആർക്കും അവരെ കാണാൻ കഴിയില്ല. അങ്ങനെയെങ്കിൽ, ഉണ്ണികൃഷ്ണൻ പോറ്റിയെപ്പോലെ ഒരു ക്രിമിനൽ എങ്ങനെ സോണിയ ഗാന്ധിയുടെ കൈത്തണ്ടയിൽ സ്വർണ ചരട് കെട്ടിക്കൊടുക്കാൻ മാത്രം അടുപ്പമുള്ളവനായി മാറി? ഇത് ക്രിമിനൽ ഗൂഢാലോചനയുടെ ഭാഗമാണോ എന്ന് പരിശോധിക്കേണ്ടതുണ്ട്. കേസിലെ പ്രതികൾക്ക് സോണിയ ഗാന്ധിയുടെ വസതിയിലേക്ക് പ്രവേശനം ലഭിച്ചത് ആരുടെ സഹായത്താലാണ്? അടൂർ പ്രകാശും ആന്റോ ആന്റണിയും ഈ ക്രിമിനലുകളെ സോണിയയുടെ അടുത്തേക്ക് എത്തിച്ചത് എന്തിനാണ്? പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടൂർ പ്രകാശിനുള്ള വഴിവിട്ട ബന്ധങ്ങൾ ഇപ്പോൾ പകൽപോലെ വ്യക്തമാണ്. ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ക്രിമിനൽ ഗൂഢാലോചന ഈ ഇടപാടുകളിൽ നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താൻ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുക തന്നെ വേണം.

സോണിയ ഗാന്ധി മുൻപ് എം.പിയായിരുന്ന ബെല്ലാരിയിലെ ഗോവർദ്ധന്‍റെ കടയിലാണ് ശബരിമലയിലെ മോഷണ സ്വർണ്ണം വിറ്റതെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. ഈ 'ബെല്ലാരി കണക്ഷൻ' കേവലം യാദൃശ്ചികമല്ല. ഹവാല ഇടപാടുകളോ സ്വർണ്ണക്കടത്തോ ഇതിന് പിന്നിലുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ട്.

ഈ അവസരത്തിൽ പ്രതിപക്ഷ നേതാവിനോട് എനിക്ക് ചില കാര്യങ്ങൾ ചോദിക്കാനുണ്ട്..

* എസ്.പി.ജി വലയം ഭേദിച്ച് ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുടെ വസതിയിൽ കയറി ഇറങ്ങിയത് ആരുടെ ഒത്താശയോടെയാണ്?

* സോണിയ ഗാന്ധിയുടെ സഹോദരിയ്ക്ക് ഇറ്റലിയിൽ പുരാവസ്തു ബിസിനസുണ്ടോ? അതുമായി ഈ സംഘത്തിന് ബന്ധമുണ്ടോ?

* ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ കവറിൽ എന്തായിരുന്നു? അത് അടൂർ പ്രകാശിന് നൽകിയ പ്രതിഫലമായിരുന്നോ?

* കോൺഗ്രസ് ഭരിച്ച ദേവസ്വം ബോർഡ് ഭരണസമിതി എന്തിനാണ് നിയമങ്ങൾ കാറ്റിൽപ്പറത്തി 'വാജി വാഹനം' തന്ത്രിക്ക് കൈമാറിയത്?

ശബരിമലയിലെ സ്വർണ്ണം കവർന്നവർക്ക് തണലൊരുക്കുന്ന കോൺഗ്രസ് നിലപാട് ലജ്ജാകരമാണ്. ഹൈക്കോടതി മേൽനോട്ടത്തിൽ നടക്കുന്ന എസ്.ഐ.ടി അന്വേഷണത്തെ തകർക്കാൻ പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത് ആരെ രക്ഷിക്കാനാണ്? ഈ കേസിൽ ഉന്നതരായ ഗൂഢാലോചനക്കാരെ പുറത്തുകൊണ്ടുവരാൻ സോണിയ ഗാന്ധിയെ ഉൾപ്പെടെ ചോദ്യം ചെയ്യാനുള്ള അധികാരം അന്വേഷണസംഘത്തിനുണ്ട്.

അയ്യപ്പന്‍റെ സ്വർണ്ണം മോഷ്ടിച്ചവർക്കും അവർക്ക് കുടപിടിക്കുന്നവർക്കും കേരളത്തിലെ ജനങ്ങൾ മാപ്പുനൽകില്ല. സത്യം പുറത്തുവരിക തന്നെ ചെയ്യും.

കേരളത്തിന്‍റെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സ്വന്തം രാഷ്ട്രീയ നിലനിലപ്പിനായി നുണകളുടെ ഒരു പരമ്പര തന്നെ പടച്ചുവിടുകയാണ്. വസ്തുതകളുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ ആവർത്തിച്ചു പറയുന്നതിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാമെന്നാണ് അദ്ദേഹം കരുതുന്നത്.

* പുനർജനി കേസും ലണ്ടൻ യാത്രയും: പുനർജനി കേസിൽ വിജിലൻസ് തന്നെ കുറ്റവിമുക്തനാക്കി എന്നാണ് സതീശന്‍റെ വാദം. എന്നാൽ വസ്തുത മറിച്ചാണ്. കൂടാതെ, ലണ്ടനിൽ പോയി പിരിവ് നടത്തിയിട്ടില്ലെന്ന അദ്ദേഹത്തിന്‍റെ വാദവും സാമാന്യ ബുദ്ധിയെ പരിഹസിക്കുന്നതാണ്. വിദേശയാത്രകളുടെയും പണ്ട് നടത്തിയ പിരിവുകളുടെയും രേഖകൾ ജനസമക്ഷം ഉള്ളതാണ്.

* വിഴിഞ്ഞം പദ്ധതിയിലെ ഇരട്ടത്താപ്പ്: വിഴിഞ്ഞം സമരം ആദ്യം പിന്തുണയ്ക്കുകയും പിന്നീട് വിഴിഞ്ഞം പദ്ധതി ഉമ്മൻചാണ്ടിയുടെ 'കുഞ്ഞ്' ആണെന്ന് പറഞ്ഞ് ക്രെഡിറ്റ് എടുക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് സതീശന്‍റെ രാഷ്ട്രീയ പാപ്പരത്തമാണ്.

* വയനാട് പുനരധിവാസവും രാഷ്ട്രീയ നാടകവും: വയനാട്ടിൽ നിർമ്മിക്കുന്ന വീടുകളിൽ 300 എണ്ണം കോൺഗ്രസ് നൽകുമെന്ന അവകാശവാദം വെറും വാചകക്കസർത്ത് മാത്രമാണ്. ദുരന്തമുഖത്ത് പോലും രാഷ്ട്രീയം കളിക്കുന്ന സതീശൻ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞിട്ടില്ലെന്ന് പറയുന്നത് പച്ചക്കള്ളമാണ്. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ ഇതിനുള്ള തെളിവുകൾ ലഭ്യമാണ്.

* സഭയിലെ കള്ളങ്ങൾ: നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണനെ ഡെപ്യൂട്ടി ചീഫ് മാർഷൽ ആക്രമിച്ചു എന്ന് സതീശൻ തട്ടിവിട്ടു. എന്നാൽ തനിക്ക് നേരെ അക്രമം ഉണ്ടായിട്ടില്ലെന്ന് തിരുവഞ്ചൂർ തന്നെ പിന്നീട് മാധ്യമങ്ങളോട് വ്യക്തമാക്കിയതോടെ പ്രതിപക്ഷ നേതാവിന്‍റെ വിശ്വാസ്യത തകർന്നു.

* വർഗീയതയും രാഷ്ട്രീയ ബന്ധങ്ങളും: ഗോൾവാൾക്കർ അനുസ്മരണ പരിപാടിയിൽ പങ്കെടുത്തതിനെ ന്യായീകരിക്കാൻ വി.എസ്. അച്യുതാനന്ദന്‍റെ പേര് വലിച്ചിഴയ്ക്കുന്നത് മാപ്പർഹിക്കാത്ത കുറ്റമാണ്. 2013-ലെ ആർ.എസ്.എസ് ചടങ്ങിൽ സതീശൻ പങ്കെടുത്തത് വ്യക്തമായ തെളിവുകളുള്ള കാര്യമാണ്. ജമാഅത്തെ ഇസ്‌ലാമിയെക്കുറിച്ചും സി.പി.ഐ.എമ്മിനെക്കുറിച്ചും അദ്ദേഹം നടത്തുന്ന 42 വർഷത്തെ കണക്കുകൾ ചരിത്രത്തെ വികലമാക്കുന്നതാണ്.

* പറവൂരിലെ ഇരട്ട മുഖം: സ്വന്തം മണ്ഡലത്തിലെ ഓണച്ചന്ത ഉദ്ഘാടനം ചെയ്ത് സർക്കാരിനെ പുകഴ്ത്തുകയും, പിന്നീട് വിവാദമായപ്പോൾ പ്രസംഗിച്ചിട്ടില്ലെന്ന് പറയുകയും ചെയ്ത സതീശൻ, പ്രസംഗിക്കുന്ന വീഡിയോ പുറത്തുവന്നതോടെ വീണ്ടും നാണംകെട്ടു.

ദേശീയപാത ഉപരോധിച്ച കേസ്; ഷാഫി പറമ്പിലിന് 1000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ

"രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സിപിഎമ്മിന് പുത്തരിയല്ല, കുഞ്ഞികൃഷ്ണനു നേരെ ഇന്നോവകൾ വരാതിരിക്കട്ടെ"; കെ.കെ. രമ

പൊന്നാനി ബലാത്സംഗ പരാതി; മൂന്ന് പൊലീസുകാർക്ക് അനുകൂല ഉത്തരവ്

''ആരെയും ആശംസിക്കാം, ജയവും തോൽവിയും ജനം തീരുമാനിക്കും'', മുഖ്യമന്ത്രിയെ ആശംസിച്ചതിനെക്കുറിച്ച് യൂസഫലി

കുടുംബ വഴക്ക്; നടി കാവ്യയെ ആക്രമിച്ച് ബന്ധുക്കൾ, കേസെടുത്തു