മന്ത്രി വി. ശിവൻകുട്ടി

 
Kerala

നേമത്ത് ബിജെപി വോട്ടർമാർക്ക് ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വി. ശിവൻകുട്ടി

നേമത്ത് വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ലെന്ന് ശിവൻകുട്ടി

Jisha P.O.

തിരുവനന്തപുരം: നേമത്ത് വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ലെന്ന് എൽഡിഎഫ് സ്ഥാനാർഥി വി.ശിവൻകുട്ടി. തുല്യം തുല്യമുള്ള മത്സരമാണ് നടന്നത്. ഒരു വോട്ടിന് 15,000 രൂപ വരെ ബിജെപി കൊടുത്തു. ഗൂഗിൾ പേ ചെയ്താണ് പണം കൊടുത്തത്.

മതേതര വോട്ടുകൾ ഭിന്നിപ്പിക്കാൻ വേണ്ടിയുള്ള ശ്രമം യുഡിഎഫ് സ്ഥാനാർഥി നടത്തിയെന്നും ശിവൻകുട്ടി പറഞ്ഞു. കാലുമാറ്റക്കാരേയും കൂറുമാറ്റക്കാരേയും ഉൾപ്പെടുത്തിയുള്ള പാനൽ ആയിരുന്നു യുഡിഎഫിന്‍റേത്.

രേവന്ത് റെഡ്ഢിക്ക് ഡയലോഗ് എഴുതിക്കൊടുത്തത് കേരളത്തിലെ നേതാക്കളാണ്. അതിൽ കെ.സി.വേണുഗോപാലിനും പങ്കുണ്ട്. മതേതര വോട്ടുകൾ എൽഡിഎഫിന് വരാനാണ് സാധ്യത. വലിയ ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ലെന്ന് വി.ശിവൻകുട്ടി പറഞ്ഞു

തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല; ഇന്ധന വില വർധന വീണ്ടും

പ്ലസ് വൺ സീറ്റ് കൂട്ടി; അധിക ബാച്ചുകൾ അനുവദിച്ച് സർക്കാർ ഉത്തരവ്

"പാറ്റ വിവാദത്തെ വൈകാരികമായി കാണേണ്ടതില്ല"; അടിയന്തര വാദത്തിന് വിസമ്മതിച്ച് സുപ്രീം കോടതി

ഇന്ധന വില വർധന: സർക്കാർ പഠിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി സതീശൻ

"അമ്മയെ നാറ്റിക്കാനുള്ള അജൻഡയാണോ എന്നറിയില്ല"; പദവി ഒഴിയാൻ തയാറെന്ന് ശ്വേത മേനോൻ