മന്ത്രി വി. ശിവൻകുട്ടി

 
Kerala

രേവന്ത് റെഡ്ഡി തരത്തിൽ പോയി കളിക്കണമെന്ന് വി. ശിവൻകുട്ടി

നേമത്ത് കോൺഗ്രസ് സ്ഥാനാർഥി ശബരിനാഥിന്‍റെ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു നീ പോ മോനേ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം.

MV Desk

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ പരാമർശത്തിന് പിന്നാലെ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി തരത്തിൽ പോയി കളിക്കണമെന്ന് പരിഹസിച്ച് സിപിഎം നേതാവും നേമം മണ്ഡലം സ്ഥാനാർഥി വി. ശിവൻകുട്ടി. കേരളത്തിലെ മുഖ്യമന്ത്രിയെ ഇങ്ങനെ എന്തെല്ലാം പറയുന്നു. അദ്ദേഹത്തെ അപമാനിക്കുന്നു. യുപി മുഖ്യമന്ത്രിക്ക് നേരെയും ഗുജറാത്ത് മുഖ്യമന്ത്രിക്ക് നേരെയും ഇതുപോലുള്ള പരാമർശം നടത്താൻ രേവന്ത് റെഡ്ഡിക്ക് ധൈര്യമുണ്ടോയെന്നും വി. ശിവൻകുട്ടി ചോദിച്ചു.

ഇങ്ങനെ പറയുന്നവരോട് മലയാളികൾക്ക് പറയാനുള്ളത് തരത്തിൽ പോയി കളിക്കണമെന്ന് മാത്രമാണെന്നും ശിവൻകുട്ടി പറഞ്ഞു. നേമത്ത് കോൺഗ്രസ് സ്ഥാനാർഥി ശബരിനാഥിന്‍റെ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു നീ പോ മോനേ വിജയാ എന്ന രേവന്ത് റെഡ്ഡിയുടെ പരാമർശം.

പിണറായി വിജയന്റെ എക്പയറി ഡേറ്റ് കഴിഞ്ഞെന്നും യുഡിഎഫ് അധികാരത്തിൽ വരുമെന്നും രേവന്ത് റെഡ്ഡി പറഞ്ഞിരുന്നു. ഇതിനാണ് ശിവൻകുട്ടിയുടെ പരിഹാസം.

ലഖ്നൗവിന് വൈഭവ് സൂര്യാഘാതം; രാജസ്ഥാൻ ജീവൻ നിലനിർത്തി

"മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു, മുഖ്യമന്ത്രി അംബേദ്കറെ വായിക്കണം": വിമർശനവുമായി കോൺഗ്രസ് നേതാവ്

"ഈ പരാജയം സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ അവസാനമല്ല, കൂടുതൽ കരുത്തോടെ തിരിച്ചുവരും": പിണറായി വിജയൻ

ദുബായ് ഉൾപ്പടെയുള്ള മിഡിൽ ഈസ്റ്റ് നഗരങ്ങളിലേക്ക് ഉടൻ വിമാന സർവീസ് ഇല്ല; നീട്ടി ബ്രിട്ടീഷ് എയർവേയ്സ്

നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; സിനിമാനടനും സുഹൃത്തിനും ദാരുണാന്ത്യം