Kerala

ഇടുക്കി പൂപ്പാറയിൽ വാൻ കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 3 മരണം, നിരവധി പേർക്ക് പരിക്ക്

മൂന്നാറിൽ നിന്നും വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടം ഉണ്ടായത്

തൊടുപുഴ: ഇടുക്കി പൂപ്പാറ തോണ്ടിമലയിൽ വാൻ കൊക്കയിലേക്ക് വീണ് 3 പേർ മരിച്ചു. തിരുനെൽവേലി സ്വദേശികൾ സഞ്ചരിച്ച വാനാണ് അപകടത്തിൽപ്പെട്ടത്. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ (59), വള്ളിയമ്മ (70), സുശീന്ദ്രൻ (8) എന്നിവരാണ് മരിച്ചത്. നിയന്ത്രണം വിട്ട വാൻ വളവ് തിരിയാതെ കൊക്കയിലേക്ക് മറിയുകയായിരുന്നു.

17 പേർക്ക് പരിക്കേറ്റതായാണ് ലഭ്യമായ വിവരം. 4 പേരുടെ നില ഗുരുതരമാണ്. വാനിൽ 24 ആളുകളാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ അടുത്തുള്ള രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചതായാണ് വിവരം.

സാരമായി പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തേനി മെഡിക്കൽ കോളെജിലേക്ക് മാറ്റി. തിരുനെൽവേലി സ്വദേശികളായതിനാലാണ് ഇവരെ തേനിയിലേക്ക് മാറ്റുന്നത്. മൂന്നാറിൽ നിന്നും വിവാഹത്തിൽ പങ്കെടുത്ത് മടങ്ങവെയാണ് അപകടം ഉണ്ടായത്. നാട്ടുകാരും ഇതുവഴി വന്ന യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

വൈകീട്ട് ആറരയോടെയായിരുന്നു അപകടം. പൂപ്പാറയ്ക്കും തോണ്ടിമലയ്ക്കും ഇടയിൽ എസ് വളവിൽ വെച്ചാണ് അപകടം നടന്നത്.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ