Kerala

തിരുവനന്തപുരം - കാസർഗോഡ് 7 മണിക്കൂർ 50 മിനിറ്റ്; രണ്ടാം ഘട്ട പരീക്ഷണയോട്ടം വിജയകരം; സമയം മെച്ചപ്പെടുത്തി വന്ദേഭാരത് എക്സ്പ്രസ്

പുലർച്ചെ 5.20 നാണ് തിരുവനന്തപുരം സെന്‍ട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്നും വന്ദേഭാരതിന്‍റെ രണ്ടാം പരീക്ഷണയോട്ടം ആരംഭിച്ചത്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെ നീട്ടിയ രണ്ടാം ഘട്ട പരീക്ഷണയോട്ടം വിജയകരമായി പൂർത്തിയാക്കി വന്ദേഭാരത് എക്സ്പ്രസ്.

രണ്ടാം ഘട്ട പരീക്ഷണയോട്ടത്തിൽ സമയം മെച്ചപ്പെടുത്തിയാണ് വന്ദേഭാരത് എക്സ്പ്രസ് ഓടിയെത്തിയത്. പുലർച്ചെ 5.20ന് തിരുവനന്തപുരം സെന്‍ട്രൽ റെയിൽവെ സ്റ്റേഷനിൽ നിന്നും ആരംഭിച്ച വന്ദേഭാരത് ട്രെയിന്‍ ഉച്ചയ്ക്ക് 1.10നാണ് കാസർഗോഡ് എത്തിയത്. 7 മണിക്കൂർ 50 മിനിറ്റാണ് ട്രെയിന്‍ കാസർഗോഡ് എത്താന്‍ എടുത്ത സമയം.

തിരുവനന്തപുരം- കണ്ണൂർ

ആദ്യഘട്ടം: 7 മണിക്കൂർ 10 മിനിറ്റ്

രണ്ടാംഘട്ടം: 6 മണിക്കൂർ 53 മിനിറ്റ്

തിരുവനന്തപുരം- കൊല്ലം

ആദ്യഘട്ടം: 50 മിനിറ്റ്

രണ്ടാംഘട്ടം: 50 മിനിറ്റ്

തിരുവനന്തപുരം- കോട്ടയം

ആദ്യഘട്ടം: 2 മണിക്കൂർ 14 മിനിറ്റ്

രണ്ടാംഘട്ടം: 2 മണിക്കൂർ 11 മിനിറ്റ്

തിരുവനന്തപുരം- എറണാകുളം

ആദ്യഘട്ടം: 3 മണിക്കൂർ 18 മിനിറ്റ്

രണ്ടാംഘട്ടം: 3 മണിക്കൂർ 12 മിനിറ്റ്

തിരുവനന്തപുരം- തൃശൂർ

ആദ്യഘട്ടം: 4 മണിക്കൂർ 17 മിനിറ്റ്

രണ്ടാംഘട്ടം: 4 മണിക്കൂർ 7 മിനിറ്റ്

തിരുവനന്തപുരം- കോഴിക്കോട്

ആദ്യഘട്ടം: 6 മണിക്കൂർ 8 മിനിറ്റ്

രണ്ടാംഘട്ടം: 5 മണിക്കൂർ 56 മിനിറ്റ്

നിയമസഭയിൽ രാഹുലിന് പ്രത്യേക ബ്ലോക്ക്; സ്പീക്കറുടെ തീരുമാനം പ്രതിപക്ഷ നേതാവിന്‍റെ കത്തിന്‍റെ അടിസ്ഥാനത്തിൽ

മാനസികപ്രശ്നം നേരിടുന്ന കുട്ടിയുമായി കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത് അമ്മ

പറന്നുയരാനായില്ല; എമർജൻസി ബ്രേക്ക് ഉപയോഗിച്ച് നിർത്തി ഇൻഡിഗോ വിമാനം

ഈരാറ്റുപേട്ടയിൽ ബൈക്ക് നിയന്ത്രണം വിട്ട് മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം

സഹപാഠികൾ കൺപോളകളിൽ പശ തേച്ച് ഒട്ടിച്ചു; 8 വിദ്യാർഥികൾ ആശുപത്രിയിൽ