Kerala

വൻ സ്ഫോടനത്തിൽ നടുങ്ങി വരാപ്പുഴ: പടക്കനിർമാണശാല പ്രവർത്തിച്ചത് അനുമതിയില്ലാതെ

സ്ഫോടനത്തിന്‍റെ വാർത്ത പരന്നതോടെ പ്രദേശത്തേക്കു ജനങ്ങൾ ഒഴുകിയെത്തി

MV Desk

വരാപ്പുഴ: പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ നടുങ്ങി വരാപ്പുഴ. ഭൂകമ്പമാണെന്നാണു പലരും ആദ്യം കരുതിയത്. പിന്നീട് സ്ഫോടനത്തിന്‍റെ വാർത്ത പരന്നതോടെ പ്രദേശത്തേക്കു ജനങ്ങൾ ഒഴുകിയെത്തി. വരാപ്പുഴ മുട്ടിനകത്തെ പടക്കനിർമാണശാലയിലാണ് വൈകീട്ട് അഞ്ചു മണിയോടെ സ്ഫോടനമുണ്ടായത്. അതേസമയം പടക്കനിർമാണ ശാല പ്രവർത്തിച്ചത് അനുമതിയില്ലാതെയാണെന്നു ജില്ലാ കലക്‌ടർ രേണുരാജ് അറിയിച്ചു.

സംഭവത്തിൽ ഒരാൾ മരിച്ചു. മരണപ്പെട്ടയാളെ തിരിച്ചറി ഞ്ഞിട്ടില്ല. മൃതദേഹം കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ഏഴു പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ കുട്ടികളുൾപ്പെടെ നാലു പേരുടെ നില ഗുരുതരമാണ്. എസ്തർ (7), എൽസ (5), ഇസബെൽ ( 8), ജാൻസൻ(38), ഫ്രഡീന ( 30), കെ. ജെ. മത്തായി(69), നീരജ്(30) എന്നിവർക്കാണു പരുക്കേറ്റിട്ടുള്ളത്.

സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രകമ്പനത്തിൽ നിരവധി വീടുകളുടെ ജനൽച്ചില്ലുകൾ തകർന്നുവീണു.

ഒളിവ് ജീവിതം അവസാനിപ്പിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; എംഎൽഎ വാഹനത്തിലെത്തി പാലക്കാട് വോട്ട് രേഖപ്പെടുത്തി

ഡൽഹി കലാപ ഗൂഢാലോചനക്കേസ്; ഉമർ ഖാലിദിന് ഇടക്കാല ജാമ‍്യം

അധ്യാപികയെ സ്കൂളിൽ കയറി കുത്തിപ്പരുക്കേൽപ്പിച്ചു; ഭർത്താവിനെതിരേ കേസ്

ഇൻഡിഗോ പ്രതിസന്ധി; യാത്ര തടസം നേരിട്ടവർക്ക് 10000 രൂപയുടെ സൗജന്യ വൗച്ചർ

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യത്തിനെതിരേ ഹൈക്കോടതിയെ സമീപിച്ച് സർക്കാർ