Sreekumaran Thambi 
Kerala

ശ്രീകുമാരൻ തമ്പിക്ക് വയലാർ അവാർഡ്

ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞി രാമൻ വെങ്കലത്തിൽ നിർമിച്ച ശില്പവുമാണ് അവാർഡ്

തിരുവനന്തപുരം: 47ാമത് വയലാർ സാഹിത്യ പുരസ്കാരത്തിന് ശ്രീകുമാരൻ തമ്പിയുടെ 'ജീവിതം ഒരു പെൻഡുലം' എന്ന കൃതിെ തെരഞ്ഞെടുത്തു.വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് അധ്യക്ഷൻ പെരുമ്പടവം ശ്രീധരനാണ് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ പുരസ്കാരം പ്രഖ്യാപിച്ചത്. സാഹിത്യകാരായ വിജയലക്ഷ്മി, പി.കെ. രാജശേഖരൻ, ഡോ.എൽ. തോമസ്‌കുട്ടി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാരത്തിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.

ഒരു ലക്ഷം രൂപയും പ്രശസ്ത ശിൽപി കാനായി കുഞ്ഞി രാമൻ വെങ്കലത്തിൽ നിർമിച്ച ശിൽപ്പവുമാണ് അവാർഡ്. അവാർഡ് തുക ആദായ നികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. പ്രശസ്തി പ്രതവും സമർപ്പിക്കും.

വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ - 27-ാം തീയതി വൈകിട്ട് കൃത്യം 5.30 മണിക്ക് തിരുവനന്തപുരത്ത് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ട് അവാർഡ് സമർപ്പണ ചടങ്ങ് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

നിമിഷ പ്രിയയുടെ മോചനം: സാധ്യമായതെല്ലാം ചെയ്തുവെന്ന് കേന്ദ്രം

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി

പാലിയേക്കര ടോൾ പ്ലാസ ഉപരോധിച്ച് ഡിവൈഎഫ്ഐ; സംഘർഷം

"പഹൽഗാമിൽ സുരക്ഷാ വീഴ്ചയുണ്ടായി"; സമ്മതിച്ച് ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ

വിവാഹമോചന കേസുകളിൽ ഫോൺ സംഭാഷണം തെളിവ്; നിർണായക വിധിയുമായി സുപ്രീംകോടതി