Kerala

അരിയിട്ട് വാഴിക്കലും ഫോട്ടോ ഷൂട്ടുമല്ല ജനാധിപത്യം: മോദിയുടേത് ഏകാധിപത്യമെന്നു വി.ഡി. സതീശൻ

തിരുവനന്തപുരം: രാജ്യത്തിന്‍റെ പുതിയ പാർലമെന്‍റ് മന്ദിരോദ്ഘാടത്തിൽ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയുമെവിടെ എന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി. ഞാനാണ് എല്ലാം എന്ന് ‌ചിന്തിക്കുന്നത് ജനാധിപത്യത്തിന്‍റെ ലക്ഷണമല്ല, ഏകാധിപത്യമാണെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യമെന്നത് അരിയിട്ടു വാഴിക്കലോ ഫോട്ടോ ഷൂട്ടുകളോ അല്ല, രാജ്യത്തിനുവേണ്ടി എന്ത് പുതുതായി നിർമിച്ചാലും അത് ജനാധിപത്യ മൂല്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും ഉറപ്പിച്ചു കൊണ്ടാവണമെന്നും അദ്ദേഹം ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം....

ജനാധിപത്യം അരിയിട്ട് വാഴിക്കലുകളോ ഫോട്ടോ ഷൂട്ടുകളോ അല്ല.

രാജ്യത്തിനുവേണ്ടി എന്ത് പുതുതായി നിർമ്മിച്ചാലും അത് ജനാധിപത്യ മൂല്യങ്ങളിലും ഭരണഘടനാ തത്വങ്ങളിലും ഉറപ്പിച്ചു കൊണ്ടാവണം. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയുടെ രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും എവിടെ ? ഞാനാണ് എല്ലാം എന്ന് ഒരാൾ വിചാരിക്കുന്നതാണ് ഏകാധിപത്യം . എല്ലാ അർഥത്തിലും അത് ഭീരുത്വമാണ്. എന്നിലൂടെ എല്ലാം സംഭവിച്ചു , ഞാൻ മാത്രമാണ് ഇതിനെല്ലാം കാരണഭൂതൻ എന്നൊരാൾ സ്വയം ധരിക്കുന്നത് ചരിത്രത്തെ നിഷേധിക്കലാണ്. നിർഭാഗ്യവശാൽ നരേന്ദ്ര മോദിയും അനുയായികളും ഇപ്പോൾ ചെയ്യുന്നത് ഇതൊക്കെയാണ്.ജനാധിപത്യ സഭകളിൽ രണ്ട് മഹദ് സാന്നിധ്യങ്ങളെ ഉള്ളൂ..

ഒന്ന് ജനങ്ങൾ രണ്ടാമത്തേത് ഭരണഘടന . പ്രണമിക്കേണ്ടത് അവയ്ക്ക് മുന്നിലാണ്.

സംഘപരിവാറിനോടും ഫാസിസത്തോടും പൊരുതാനും, ഇന്ത്യയുടെ ഉന്നമനത്തിനായി സ്വയം സമർപ്പിക്കാനും ഗാന്ധിയേയും , നെഹ്റുവിനേയും അവരുടെ പാതയിൽ സഞ്ചരിച്ച അസംഖ്യം ദേശസ്നേഹികളേയും ഓർക്കണം. ദേശസ്നേഹവും അതിതീവ്ര ദേശീയതയും തമ്മിൽ അജഗജാന്തരം വ്യത്യാസമുണ്ട് .

ഡ്രൈവിങ് ടെസ്റ്റ് പരിഷ്ക്കരണ സർക്കുലറിന് സ്റ്റേയില്ല: ആവശ്യം തള്ളി ഹൈക്കോടതി

ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരേ ലൈംഗികാതിക്രമ പരാതി: നിഷേധിച്ച് ഗവർണർ

കെ–ടെറ്റ്: അപേക്ഷ സമർപ്പിക്കുന്നതിനുളള അവസാന തീയതി നീട്ടി

സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; ഇന്നത്തെ വിലയറിയാം

കൊച്ചിയിൽ നവജാത ശിശുവിനെ റോഡിലേക്ക് എറിഞ്ഞുകൊന്നു