വി.ഡി. സതീശൻ

 

file image

Kerala

എഫ്സിആർഎ ഭേദഗതി പിൻവലിക്കണം; മോദിയെ സമീപിച്ച് വി.ഡി. സതീശൻ

വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ വരുത്തുന്ന ഭേദഗതികൾ പിൻവലിക്കണമെന്നാവശ‍്യപ്പെട്ടാണ് സതീശൻ പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ വരുത്തുന്ന ഭേദഗതികൾ പിൻവലിക്കണമെന്നാവശ‍്യപ്പെട്ടാണ് സതീശൻ പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്.

ന‍്യൂനപക്ഷ വിഭാഗങ്ങളെ വലിയ രീതിയിൽ അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുകയാണ് പുതിയ ഭേദഗതിയെന്നാണ് കത്തിൽ പ്രതിപക്ഷ നേതാവ് പറയുന്നത്.

ജീവകാരുണ‍്യം നടത്തുന്ന സംഘടനകൾ, അവർക്ക് കീഴിലുള്ള വിദ‍്യാഭ‍്യാസ, ആരോഗ‍്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലുള്ള നിയമപരിഷ്കാരം പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ സർക്കാർ ഇത് പുനപരിശോധിക്കണമെന്നും സതീശൻ പറഞ്ഞു.

ലഖ്നൗവിന് വൈഭവ് സൂര്യാഘാതം; രാജസ്ഥാൻ ജീവൻ നിലനിർത്തി

"മുൻ സത്യപ്രതിജ്ഞകളിൽ വരാത്ത മോനോൻ ഇപ്പോൾ എങ്ങനെ വന്നു, മുഖ്യമന്ത്രി അംബേദ്കറെ വായിക്കണം": വിമർശനവുമായി കോൺഗ്രസ് നേതാവ്

"ഈ പരാജയം സിപിഎമ്മിന്‍റെയോ എൽഡിഎഫിന്‍റെയോ അവസാനമല്ല, കൂടുതൽ കരുത്തോടെ തിരിച്ചുവരും": പിണറായി വിജയൻ

ദുബായ് ഉൾപ്പടെയുള്ള മിഡിൽ ഈസ്റ്റ് നഗരങ്ങളിലേക്ക് ഉടൻ വിമാന സർവീസ് ഇല്ല; നീട്ടി ബ്രിട്ടീഷ് എയർവേയ്സ്

നിയന്ത്രണംവിട്ട കാർ ഇടിച്ചുതെറിപ്പിച്ചു; സിനിമാനടനും സുഹൃത്തിനും ദാരുണാന്ത്യം