സി.കെ. ജാനുവും, പി.വി. അൻവറുമായി പ്രതിപക്ഷനേതാവ് കൂടിക്കാഴ്ച നടത്തി

 
Kerala

മുന്നണി കൂടിക്കാഴ്ച; പി.വി. അൻവറും, സി.കെ. ജാനുവും വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി

പിണറായിസം അവസാനിപ്പിക്കാൻ പോരാടുമെന്ന് പി.വി. അൻവർ

Jisha P.O.

കൊച്ചി: പി.വി. അൻവറും, സി.കെ. ജാനുവും പ്രതിപക്ഷനേതാവ് വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. യുഡിഎഫ് അസോസിയറ്റ് അംഗങ്ങളായി പി.വി. അൻവറിന്‍റെ തൃണമൂൽ കോൺഗ്രസിനെയും, സി.കെ. ജാനുവിന്‍റെ ജെആർപിയെയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടത്തിയത്.

എറണാകുളം ഗസ്റ്റ് ഹൗസിലെത്തിയ ജാനുവിനെയും, അൻവറിനെയും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും, എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസും ചേർന്ന് സ്വാഗതം ചെയ്തു.

യുഡിഎഫിന്‍റെ ഭാഗമായി മുന്നോട്ട് പോകും. മുത്തങ്ങയിൽ സമരം ചെയ്തവർക്ക് ഭൂമി നൽകിയത് യുഡിഎഫാണ്. അർഹമായ പരിഗണന ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും സി.കെ. ജാനു പറഞ്ഞു. പിണറായിസം അവസാനിപ്പിക്കാനുള്ള പോരാട്ടം തുടരുമെന്ന് പി.വി അൻവർ പറഞ്ഞു. അനൗദ്യോഗിക കൂടിക്കാഴ്ചയായിരുന്നു ഇതെന്നാണ് വിവരം.

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭയായി അംഗീകരിക്കും

പത്മകുമാറിനെ ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കി; നിര്‍ണായക നീക്കവുമായി സിപിഎം

കെ.ജി. സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ

പാലക്കാട്ട് കാട്ടാന ആക്രമണത്തിൽ ഫോറസ്റ്റ് വാച്ചർ മരിച്ചു

മുഖ്യമന്ത്രിയുടെ ചിത്രം ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ്; മുന്നറിയിപ്പുമായി പൊലീസ്