വി.ഡി. സതീശൻ | ശശി തരൂർ

 
Kerala

"തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുന്നിലുണ്ടാവണം'': തരൂരിനെ വീട്ടിലെത്തി കണ്ട് സതീശൻ

ഡൽഹിയിൽ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തരൂർ നാട്ടിലെത്തിയതിനു പിന്നാലെയാണ് സതീശൻ കാണാനെത്തിയത്

Namitha Mohanan

തിരുവനന്തപുരം: തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസ് നടത്തുന്ന തെരഞ്ഞെടുപ്പ് ജാഥ ഫെബ്രുവരി 6 ന് നടക്കാനിരിക്കെ ശശി തരൂർ എംപിയെ വീട്ടിലെത്തി കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

ഡൽഹിയിൽ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തി തരൂർ നാട്ടിലെത്തിയതിനു പിന്നാലെയാണ് സതീശൻ കാണാനെത്തിയത്.

നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളിലും പ്രചരണങ്ങളിലും സജീവമായി പങ്കാളിയാവണമെന്നറിയിച്ചതായാണ് വിവരം. പാർലമെന്‍റ് സമ്മേളനത്തിന് ശേഷം പ്രചരണ ജാഥയിൽ തരൂർ പങ്കാളിയാവും. തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയാറാക്കുന്നതിലും തരൂർ മുഖ്യ പങ്കാളിത്തം വഹിക്കും.

മുട്ടിൽ മരംമുറി കേസിൽ അഗസ്റ്റിൻ സഹോദരന്മാർക്ക് തിരിച്ചടി; വനംവകുപ്പ് നടപടിക്കെതിരായ അപ്പീൽ തള്ളി

ലോകകപ്പ് ആരംഭിക്കുന്നതിനു മുൻപേ ഓസ്ട്രേലിയൻ ടീമിൽ 2 താരങ്ങൾക്ക് പരുക്ക്, പകരക്കാരെ പ്രഖ‍്യാപിച്ചു

മുൻ നക്സൽ നേതാവ് വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു

മത്സരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തൊട്ടാകെ പോസ്റ്ററുകൾ; മൂഡില്ലെന്ന് മുരളീധരൻ

ഐപിഎസ് ഉദ്യോഗസ്ഥർക്ക് കേന്ദ്ര ഡെപ്യൂട്ടേഷൻ നിർബന്ധമാക്കി ആഭ്യന്തര മന്ത്രാലയം