Kerala

'എവിടെയാണ് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ കുടുംബത്തെ വേട്ടയാടിയത്'; വി ഡി സതീശൻ

ചുരുക്കി പറഞ്ഞാൽ അദ്ദേഹം പറഞ്ഞതിന്‍റെ അർഥം താൻ ഒറ്റയ്ക്കല്ല..പിണറായി വിജയന്‍റെ കുടുംബവും വിവാദത്തിൽ ഉണ്ടെന്നാണെന്ന് സതീശൻ പറഞ്ഞു

കോഴിക്കോട്: മുഖ്യമന്ത്രിയുടെ കുടുംബത്തെ പ്രതിപക്ഷം വേട്ടയാടുന്നു എന്ന ഇ പി ജയരാജന്‍റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വി ഡി സതീശൻ. പ്രതിപക്ഷം മുഖ്യമന്ത്രിയുടെ കുടുംബത്തെ വേട്ടയാടുന്നു എന്നാണ് ഇ പി പറഞ്ഞിരുന്നത്. എവിടെയാണ് പ്രതിപക്ഷം മുഖ്യമന്ത്രിയുടെ കുടുംബത്തെ വേട്ടയാടിയതെന്ന് അദ്ദേഹം ചോദിച്ചു.

മാത്രമല്ല ഇ പി പറഞ്ഞത് തന്‍റെ കുടുംബത്തെ വേട്ടയാടുന്ന കാര്യമാണ്. അത് പ്രതിപക്ഷമല്ല സ്വന്തം പാർട്ടിക്കാർ തന്നെയാണ് ഇ പിയുടെ കുടുംബത്തെ വേട്ടയാടുന്നത്. ചുരുക്കി പറഞ്ഞാൽ അദ്ദേഹം പറഞ്ഞതിന്‍റെ അർഥം താൻ ഒറ്റയ്ക്കല്ല..പിണറായി വിജയന്‍റെ കുടുംബവും വിവാദത്തിൽ ഉണ്ടെന്നാണെന്ന് സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബം കേരളത്തിന്‍റെ ഐശ്വര്യമാണെന്ന് ഇ പി പറഞ്ഞതിലൂടെ അദ്ദേഹത്തിന്‍റെ കുടുംബത്തെക്കൂടി പൊതുശ്രദ്ധയിൽ കൊണ്ടുവരുകയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി

"അധികാരത്തിൽ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലർക്ക്‌'': വീണാ ജോർജിന് പിന്തുണയുമായി ദിവ്യ

ഞാവൽപഴമെന്നു കരുതി കഴിച്ചത് വിഷക്കായ; വിദ്യാർഥി ആശുപത്രിയിൽ

കോട്ടയത്ത് പള്ളിയുടെ മേൽക്കൂരയിൽ നിന്നും വീണ് 58 കാരൻ മരിച്ചു

ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം; സുപ്രീംകോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര