വി.ഡി. സതീശൻ

 
Kerala

യുഡിഎഫ് അധികാരത്തിൽ വന്നാൽ ഫ്രഷ് കട്ട് അറവ് മാലിന‍്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടുമെന്ന് വി.ഡി. സതീശൻ

സമരക്കാരുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കുമെന്നും പ്രതിപക്ഷ നേതാവ് വ‍്യക്തമാക്കി

Aswin AM

കോഴിക്കോട്: താമരശേരി അമ്പായത്തോട്ടിലെ ഫ്രഷ് കട്ട്അറവ് മാലിന‍്യ സംസ്കരണ പ്ലാന്‍റ് യുഡിഎഫ് അധികാരത്തിൽ വന്നാൽ അടച്ചുപൂട്ടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സമരക്കാരുടെ പേരിൽ എടുത്ത കേസുകൾ പിൻവലിക്കുമെന്നും അദ്ദേഹം വ‍്യക്തമാക്കി. പുതുയുഗയാത്രയ്ക്ക് കൊടുവള്ളിയിൽ നൽകിയ സ്വീകരണ യോഗത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രസ്താവന.

അറവ് മാലിന‍്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടണമെന്നാവശ‍്യപ്പെട്ട് ജനങ്ങൾ നടത്തിയ പ്രതിഷേധമാണ് പിന്നീട് സംഘർഷത്തിൽ കലാശിച്ചത്.

ഫാക്റ്ററിയിൽ നിന്നും വന്ന ദുർഗന്ധത്തിന് പരിഹാരം ലഭിക്കാതെ വന്നതോടെയാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. കോഴിക്കോട് റൂറൽ എസ്പി ഉൾപ്പടെ 16 പൊലീസ് ഉദ‍്യോഗസ്ഥർക്കും 25ഓളം നാട്ടുകാർക്കും സംഘർഷത്തിൽ പരുക്കേറ്റിരുന്നു.

നേതൃത്വത്തിന് അതൃപ്തി; ബിജെപിയുടെ തെരഞ്ഞെടുപ്പ് അവലോകന യോഗസംഘത്തില്‍ നിന്ന് ശോഭ സുരേന്ദ്രനെ ഒഴിവാക്കി

കേന്ദ്ര സർക്കാരിന്റേത് രാജ്യത്തെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കാനുള്ള നീക്കം; മണ്ഡല പുനർനിർണയത്തിനെതിരേ പിണറായി വിജയൻ

കോടിക്കണക്കിന് ആളുകളുടെ വിശ്വാസം തെറ്റെന്ന് കോടതിക്ക് എങ്ങനെ പറയാനാവും? നിർണായക നിരീക്ഷണവുമായി സുപ്രീം കോടതി

കൊയിലാണ്ടിയില്‍ കൈയിലിരുന്ന ഗുണ്ട് പൊട്ടിത്തെറിച്ച് പതിനാറുകാരൻ മരിച്ചു

വനിത സംവരണ ഭേദ​ഗതി ബില്ലിനെ എതിർക്കും; കോൺഗ്രസ് തീരുമാനം നേതൃയോഗത്തിൽ