VD Satheesan file
Kerala

സ്ത്രീവിരുദ്ധ പരാമർശം നടത്തിയിട്ടില്ല: മുഖ്യമന്ത്രി

പ്രസംഗത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ

Thiruvananthapuram Bureau

തിരുവനന്തപുരം: പ്രസംഗത്തിനിടെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി വി.ഡി. സതീശൻ. അമ്മമാരുടെ തനത് പാചകവിധികൾ മക്കൾക്ക് പകർന്നു നൽകണമെന്ന് പറഞ്ഞതിൽ യാതൊരു സ്ത്രീവിരുദ്ധതയുമില്ല.

പ്രസംഗത്തിലെ ഒരു ഭാഗം മാത്രം അടർത്തിമാറ്റി വിവാദം സൃഷ്ടിക്കുന്ന പ്രവണത മാധ്യമങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അറിവ് മക്കൾക്ക് പകർന്നു കൊടുക്കണമെന്നാണ് ഉദ്ദേശിച്ചത്. മക്കൾ എന്ന് പറഞ്ഞാൽ പെൺമക്കൾ മാത്രമാണോ ? അമ്മമാർ അവരുടെ തനത് പാചകവിധികൾ മക്കൾക്ക് പകർന്നുനൽകണമെന്ന നിലപാടിൽ ഇപ്പോഴും ഉറച്ചുനിൽക്കുന്നു.

വിവാദങ്ങൾക്ക് പിന്നാലെ പോകാതെ നാടിന്‍റെ വികസന കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കൂളുകൾക്ക് ഓണാവധി 9 ദിവസം മാത്രം

വടക്കൻ കേരളത്തിൽ അതിശക്ത മഴ പെയ്യും

നിവിൻ പോളി ആദ്യ 'വിജിലൻസ് കമാൻഡോ': അഴിമതിവിരുദ്ധ പോരാട്ടവുമായി ചെന്നിത്തല

സ്വന്തം വകുപ്പിൽ നിന്ന് സബ്സിഡി: 99 ലക്ഷം രൂപ തിരിച്ചടച്ച് മന്ത്രി

ഇനി ഒരു ഉദ്യോഗസ്ഥന് ഒരു ഔദ്യോഗിക വാഹനം മാത്രം