വീണാ ജോര്‍ജ് file image
Kerala

രണ്ടുവർഷത്തിനുള്ളിൽ മലമ്പനി നിവാരണം ലക്ഷ്യം: മന്ത്രി വീണാ ജോര്‍ജ്

മലേറിയ കേസുകള്‍ ഏറ്റവും കുറവുള്ള കാറ്റഗറി വണ്ണിലാണ് കേരളം ഉള്‍പ്പെടുന്നത്

തിരുവനന്തപുരം: രണ്ടുവർഷത്തിനുള്ളിൽ മലമ്പനി നിവാരണം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് കേരളത്തില്‍ നടപ്പിലാക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ലോക മലമ്പനി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

മലമ്പനി നിവാരണം ചെയ്യുന്നതിനായി കൃത്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സംസ്ഥാനമാണ് കേരളം. അതില്‍ വലിയ തോതില്‍ വിജയം കൈവരിക്കാന്‍ നമുക്കായിട്ടുണ്ട്. പക്ഷേ നമ്മള്‍ നേരിടുന്ന വെല്ലുവിളി മറ്റ് ഇടങ്ങളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന ആളുകള്‍ക്ക് മലമ്പനി കണ്ടെത്തുന്നു എന്നുള്ളതാണ്. അവരില്‍ നിന്നും മറ്റുള്ളവരിലേക്ക് മലമ്പനി പകരുന്നില്ല എന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണ്. അതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, ആരോഗ്യ പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, തൊഴില്‍ കോണ്‍ട്രാക്ടര്‍മാര്‍, തൊഴില്‍ വകുപ്പ്, മറ്റ് വകുപ്പുകള്‍ എന്നിവരുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

മലേറിയ കേസുകള്‍ ഏറ്റവും കുറവുള്ള കാറ്റഗറി വണ്ണിലാണ് കേരളം ഉള്‍പ്പെടുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളും കാറ്റഗറി വണ്ണിലാണ് വരുന്നത്. എന്നാല്‍ ചില തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ തദ്ദേശീയ മലേറിയ റിപ്പോര്‍ട്ട് ചെയപ്പെടുന്നുണ്ട്. കഴിഞ്ഞ 3 വര്‍ഷത്തില്‍ 8 ജില്ലകളിലായി 15 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ തദ്ദേശീയ മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 3 വര്‍ഷത്തില്‍ തദ്ദേശീയ മലമ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 1019 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട്, കാസര്‍ഗോട് എന്നീ ജില്ലകളും നിലവില്‍ മലമ്പനി നിവാരണ പ്രഖ്യാപനത്തിന് അര്‍ഹമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

ആരോഗ്യ ഡയറക്റ്റര്‍ ഡോ. കെ.ജെ. റീന അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡീഷണല്‍ ഡയറക്റ്റര്‍ ഡോ. കെ.പി. റീത്ത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്ദു മോഹന്‍, ഡെപ്യൂട്ടി ഡയറക്റ്റര്‍ ഡോ. ബിപിന്‍ കെ. ഗോപാല്‍, ആരോഗ്യ കേരളം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ്, ജില്ലാ പ്രോഗ്രാം മാനെജര്‍ ഡോ. അനോജ് എസ്., സംസ്ഥാന മാസ് എഡ്യൂക്കേഷന്‍ ആന്‍റ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍ എന്നിവര്‍ പങ്കെടുത്തു.

"ചാടിക്കയറി നിഗമനത്തിലെത്തരുത്, നമ്മുടേത് മികച്ച പൈലറ്റുമാർ"; പ്രതികരിച്ച് വ്യോമയാന മന്ത്രി

ആക്സിയം-4 ദൗത്യം: ശുഭാംശു ജൂലൈ 15ന് ഭൂമിയിലെത്തും

വയനാട് കോൺഗ്രസിൽ കൈയ്യാങ്കളി; ഡിസിസി പ്രസിഡന്‍റിന് മർദനമേറ്റു

കുനോയിൽ ഒരു ചീറ്റ കൂടി ചത്തു; അവശേഷിക്കുന്നത് 26 ചീറ്റകൾ

മദ്യപിച്ച് പൊതു പരിപാടിയിൽ പങ്കെടുത്തു; സർക്കാർ ഉദ്യോഗസ്ഥൻ അറസ്റ്റിൽ