വീണാ ജോർജ്

 
Kerala

വീണാ ജോർജിനെ ആക്രമിച്ചവർക്കെതിരേ വധശ്രമത്തിന് കേസ്; അഞ്ച് പേർ അറസ്റ്റിൽ

പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്.

നീതു ചന്ദ്രൻ

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ച സംഭവത്തിൽ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. കെഎസ് യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെയാണ് ആക്രമണമുണ്ടായത്. നിലവിൽ കെഎസ്‌യു ജില്ലാ പ്രസിഡന്‍റ് ഉൾപ്പെടെ അഞ്ച് പേർ അറസ്റ്റിലാണെന്ന് ഡിജിപി വ്യക്തമാക്കി.

മന്ത്രിയുടെ കഴുത്തിനും കൈക്കുമാണ് പരുക്കേറ്റത്. കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മന്ത്രിയെ മാറ്റിയിരിക്കുകയാണ്. വന്ദേഭാരതിൽ യാത്ര ചെയ്യാനെത്തിയപ്പോള്‍ ടിക്കറ്റ് കൗണ്ടറിന് അടുത്തുവെച്ചാണ് പ്രതിഷേധമുണ്ടായത്.

സ്ഥിതിഗതികൾ വഷളായതോടെ മന്ത്രി യാത്ര റദ്ദാക്കി. കണ്ണൂരിൽ പലയിടത്തും കഴിഞ്ഞ ദിവസങ്ങളിലായി മന്ത്രിക്കെതിരേ പ്രതിഷേധമുണ്ടായിരുന്നു. പൊലീസ് വലയം ഭേദിച്ച് മന്ത്രിയെ കൈയേറ്റം ചെയ്യുകയായിരുന്നു. പൊലീസ് ഏറെ പണിപ്പെട്ടാണ് പ്രതിഷേധക്കാരെ മാറ്റിയത്. തുടർന്ന് വൻ പൊലീസ് സന്നാഹത്തോടെയാണ് വീണാ ജോർജിനെ ആശുപത്രയിലേക്ക് മാറ്റിയത്.

"തെറ്റ് പറ്റി"; എപ്സ്റ്റീനുമായുള്ള ബന്ധത്തിൽ ക്ഷമ ചോദിച്ച് ബിൽ ഗേറ്റ്സ്

മന്ത്രിക്കെതിരായ ആക്രമണം; പ്രതിഷേധപ്രകടനവുമായി സിപിഎം നേതാക്കൾ

അനിൽ അംബാനിയുടെ 3,716 കോടി രൂപ വില മതിക്കുന്ന വസതി പിടിച്ചെടുത്ത് ഇഡി

മന്ത്രിയെ ആക്രമിച്ചിട്ടില്ല; പ്രതിഷേധക്കാർ മന്ത്രിയുടെ അടുത്തേക്ക് പോയിട്ടില്ലെന്ന് വി.ഡി. സതീശൻ

ഐസിസി റാങ്കിങ്; തിലക് വർമയ്ക്ക് തിരിച്ചടി, ടോപ് 10ൽ തിരിച്ചെത്തി ബുംറ