വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

 
Kerala

വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

കനത്ത മഴയെ തുടർന്ന് വാഹനം തെന്നി മാറിയതാണ് അപകട കാരണമെന്നാണ് വിവരം

Namitha Mohanan

കൊല്ലം: മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു. കൊല്ലം മടത്തറക്ക് സമീപത്ത് വച്ചായിരുന്നു അപകടം. പത്തനംതിട്ടയിൽ നിന്നും തിരുവനന്തപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടയിലാണ് അപകടമുണ്ടായത്.

കനത്ത മഴയെ തുടർന്ന് വാഹനം തെന്നി മാറിയതാണ് അപകട കാരണമെന്നാണ് വിവരം. ആരുടെയും പരുക്ക് ഗുരുതരമല്ല. നിയന്ത്രണംവിട്ട കാർ സമീപത്തു പാർക്ക് ചെയ്തിരുന്ന ഒരു ബൈക്കിൽ ഇടിക്കുകയൂം തുടർന്ന് അടുത്തുള്ള ഒരു പോസ്റ്റിൽ ഇടിച്ചുനിൽക്കുകയുമായിരുന്നു. നിലവിൽ കുടുംബം മറ്റൊരു വാഹനത്തിൽ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു.

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്ക്ക് വധശിക്ഷ

കൂറ്റൻ പാറകല്ല് ബസിനും വീടിനും മുകളിലേക്ക് വീണു; 3 പേർ മരിച്ചു

കാല് തെറ്റി കിണറ്റിൽ വീണു, കുടുങ്ങിയത് 20 മണിക്കൂർ; വീട്ടമ്മയെ രക്ഷിച്ച് ഫയർഫോഴ്സ്

ഉത്തരാഖണ്ഡിൽ കനത്ത മഴ; ചാർധാം യാത്ര നിർത്തിവച്ചു

സിജെപിയുടെ പാർലമെന്‍റ് മാർച്ചിൽ സംഘർഷം; ഏറ്റുമുട്ടി പ്രതിഷേധക്കാരും പൊലീസും