വാഹന നികുതി: ഒറ്റതവണ തീർപ്പാക്കൽ മാർച്ച് 31 വരെ 
Kerala

വാഹന നികുതി: ഒറ്റതവണ തീർപ്പാക്കൽ മാർച്ച് 31 വരെ

2020 മാർച്ച് 31 വരെയുള്ള നികുതി കുടിശിക പൂർണമായും ഒഴിവാക്കി.

Ardra Gopakumar

തിരുവനന്തപുരം: മോട്ടോർ വാഹന നികുതി കുടിശിക ഇളവുകളോടെ ഒടുക്കി ബാധ്യതയിൽ നിന്നും, നിയമ നടപടികളിൽ നിന്നും ഒഴിവാകാനുള്ള ഒറ്റത്തവണ നികുതി കുടിശിക തീർപ്പാക്കൽ പദ്ധതിയുടെ കാലാവധി മാർച്ച് 31 ന് അവസാനിക്കും. 2020 മാർച്ച് 31 വരെ നികുതി ഒടുക്കിയതിന് ശേഷം നികുതി ഒടുക്കുവാൻ കഴിയാത്ത വാഹന ഉടമകൾക്ക് ഈ അവസരം ഉപയോഗപ്പെടുത്താം.

2020 ഏപ്രിൽ 1 മുതൽ 2024 മാർച്ച് 31 വരെയുള്ള നികുതിയും അധിക നികുതിയും പലിശയും ഉൾപ്പെടുന്ന ആകെ തുകയുടെ 30 ശതമാനം മാത്രം ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും 40 ശതമാനം മാത്രം നോൺ ട്രാൻസ്‌പോർട്ട് വാഹനങ്ങൾക്കും ഒടുക്കി നികുതി ബാദ്ധ്യത ഒഴിവാക്കാം. 2020 മാർച്ച് 31 വരെയുള്ള നികുതി കുടിശിക പൂർണ്ണമായും ഒഴിവാക്കി.

വാഹന രജിസ്‌ട്രേഷൻ നിലനിൽക്കുന്ന ആർടിഒ/ സബ് ആർ ടി ഓഫീസുകളിൽ കുടിശിക തീർപ്പാക്കാൻ സൗകര്യമുണ്ട്. പദ്ധതി പ്രകാരം നികുതി ഒടുക്കുന്നതിന് രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷ്വറൻസ് സർട്ടിഫിക്കറ്റ്, മോട്ടോർ തൊഴിലാളി ക്ഷേമനിധി വരിസംഖ്യ അടച്ച രശീത് എന്നിവ ആവശ്യമില്ല. വാഹനം സംബന്ധിച്ച് രജിസ്‌ട്രേഡ് ഉടമക്ക് അറിവില്ലാതിരിക്കുകയോ വാഹനം മോഷണം പൊയെങ്കിലോ വാഹനം പൊളിച്ചു കളഞ്ഞെങ്കിലോ വാഹനം നശിച്ചു പോയെങ്കിലോ ഈ പദ്ധതി പ്രകാരം 2024 മാർച്ച് 31 വരെയുള്ള നികുതി ബാധ്യത തീർക്കാം.

എന്തെങ്കിലും കാരണവശാലും വാഹനം നിരത്തിൽ സർവീസ് നടത്തുന്നതായി കണ്ടെത്തിയാൽ 2024 ഏപ്രിൽ 1 മുതലുള്ള നികുതി ഒടുക്കണമെന്നുള്ള വ്യവസ്ഥയ്ക്ക് വിധേയമായി തുടർന്നുള്ള നികുതി ബാധ്യതയിൽ നിന്നും ഒഴിവാക്കും. വിശദ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ ലഭിക്കും.

ചൊറ് കൊടുക്കുന്നതിനിടെ കരഞ്ഞു, കുഞ്ഞിന്‍റെ തല ഭിത്തിയിൽ ഇടിപ്പിച്ചു: അഷ്കറിന്‍റെ മൊഴി പുറത്ത്

ജൂണിൽ മഴ ശക്തമാകും; ബുധനാഴ്ച 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

അട്ടപ്പാടി മധു വധക്കേസ്; 3 പ്രതികളെ വെറുതെ വിട്ട നടപടിക്കെതിരേ കുടുംബം സുപ്രീംകോടതിയിലേക്ക്

മനസാക്ഷിയുള്ള ആരെങ്കിലും ചെയ്യുന്ന പ്രവൃത്തിയാണോ നടന്നത്‍? ആലപ്പുഴയിലെ രക്ഷാപ്രവർത്തനത്തിൽ രമേശ് ചെന്നിത്തല

പിണറായിക്കെതിരേ ഇഡി വന്നാൽ തടയും, മകൾക്കെതിരേ വന്നാൽ പാർട്ടിയെ വിളിക്കരുത്; സിപിഎമ്മിൽ വിമർശനം