വെള്ളാപ്പള്ളി നടേശന്‍

 
Kerala

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി വെള്ളാപ്പള്ളി നടേശന്‍

പദ്മഭൂഷണ്‍ പുരസ്‌കാരം സ്വീകരിച്ചശേഷമായിരുന്നു കൂടിക്കാഴ്ച

Sarath Nath MS

ന്യൂഡല്‍ഹി: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയും എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്ന് പദ്മഭൂഷണ്‍ പുരസ്‌കാരം സ്വീകരിച്ചശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി രാഷ്ട്രപതി ഭവനില്‍ കൂടിക്കാഴ്ച നടത്തി. ഭാര്യ പ്രീതി നടേശന്‍, യോഗം വൈസ് പ്രസിഡന്റും ബിഡിജെഎസ് പ്രസിഡന്റും മകനുമായ തുഷാര്‍ വെള്ളാപ്പള്ളി, മകള്‍ വന്ദന ശ്രീകുമാര്‍, ഭര്‍ത്താവ് ശ്രീകുമാര്‍, യോഗം പന്തളം യൂണിയന്‍ പ്രസിഡന്റ് അഡ്വ. സിനില്‍ മുണ്ടപ്പള്ളി തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.

50 കിലോ തൂക്കമുള്ള തിരുപ്പതി വെങ്കടാചലപതിയുടെ വെങ്കല പ്രതിമയും ശ്രീനാരായണ ഗുരുദേവ ദര്‍ശനത്തിന്റെ വിവിധ വോള്യങ്ങള്‍ അടങ്ങിയ പുസ്തകങ്ങളും കേരള പട്ടില്‍ നൂര്‍ത്ത ഷാളും മോദിക്കു സമ്മാനിച്ചു. 20 മിനിട്ടോളം നീണ്ട കൂടിക്കാഴ്ചയില്‍ വെള്ളാപ്പള്ളി നടേശന്‍ സമൂഹത്തിനു നല്‍കിയ സേവനങ്ങള്‍ പ്രശംസനീയമാണെന്നും ഗുരുദേവ ദര്‍ശനങ്ങള്‍ തനിക്ക് എന്നും വഴികാട്ടിയാണെന്നും മോദി പറഞ്ഞു.

ഡൽഹിയിൽ വിദ്യാർഥികൾക്കെതിരായ പൊലീസ് അതിക്രമം; അമിത് ഷായുടെ പ്രസ്താവന ആവശ്യപ്പെട്ട് സ്പീക്കർക്ക് കെ.സി. വേണുഗോപാലിന്‍റെ കത്ത്

റഷ്യയിൽ യുക്രെയ്ൻ ഡ്രോൺ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 39 പേർക്ക് പരുക്ക്

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി; കേരളത്തിൽ വെള്ളിയാഴ്ച വരെ മഴ

തമിഴ് ആന്തം നിർബന്ധമാക്കുന്ന പ്രമേയം തമിഴ്നാട് നിയമസഭ ഏകകണ്ഠമായി പാസാക്കി

കേരളത്തിന്‍റെ പേര് ‘കേരളം’ എന്നാക്കാൻ ലോക്സഭയിൽ ബിൽ അവതരിപ്പിച്ചു