.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഉപരാഷ്ട്രപതി ജഗദീപ് ധൻകറെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കേരള ഗവർണർ രാജേന്ദ്ര വിശ്വനാത് ആർലേക്കറും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവും സ്വീകരിക്കുന്നു
MV
കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനെത്തിയ ഉപരാഷ്‌ട്രപതി ജഗദീപ് ധൻകറിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം. ഭാര്യ ഡോ. സുധേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തിയ ഉപരാഷ്‌ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്‍റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. കുടുംബാംഗങ്ങളായ ആഭാ വാജ്പെയ്, കാർത്തികേയ് വാജ്പെയ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്, ഹാരിസ് ബീരാൻ എംപി, ചീഫ് സെക്രട്ടറി എ. ജയതിലക്, ഡിജിപി രവദ ചന്ദ്രശേഖർ, ജില്ലാ കലക്റ്റർ എൻ.എസ്.കെ. ഉമേഷ്, റൂറൽ എസ്‌പി എം. ഹേമലത, സിയാൽ എംഡി എസ്. സുഹാസ് തുടങ്ങിയവരും സ്വീകരിക്കാനെത്തിയിരുന്നു.
തുടർന്ന് കൊച്ചി നാവികസേനാ വിമാനത്താവളത്തിലേക്കു തിരിച്ച ഉപരാഷ്‌ട്രപതി ഞായറാഴ്ച രാത്രി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ താമസിക്കും. തിങ്കളാഴ്ച രാവിലെ ഗുരുവായൂർ ക്ഷേത്രദർശനത്തിനായി തൃശൂരിലേക്ക്. തുടർന്ന് കളമശേരിയിൽ തിരിച്ചെത്തുന്ന അദ്ദേഹം 10.55നു നാഷനൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ വിദ്യാർഥികളും അധ്യാപകരുമായി ആശയവിനിമയം നടത്തും. ഉച്ചകഴിഞ്ഞ് 12.35ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉപരാഷ്‌ട്രപതി ഡൽഹിക്കു മടങ്ങും.