Kerala

ഹോം സ്‌റ്റേ ലൈസൻസിന് കൈക്കൂലി; ടൂറിസം ഇൻഫർമേഷൻ ഓഫിസർ വിജിലൻസ് പിടിയിൽ

ആലപ്പുഴ സ്വദേശിയിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിവീണത്

MV Desk

ആലപ്പുഴ: ഹോം സ്‌റ്റേയ്ക്ക് ലൈസൻസ് നൽകുന്നതിനായി 2,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ടൂറിസം ഇൻഫർമേഷൻ ഓഫിസർ വിജിലൻസിന്‍റെ പിടിയിലായി. കെ.ജെ. ഹാരിസാണ് അറസ്റ്റിലായത്.

ആലപ്പുഴ സ്വദേശിയായ യു. മണിയിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെയാണ് പിടിവീണത്. പതിനായിരം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നത്. തുടർന്ന് മണി വിജിലൻസിൽ പരാതിപ്പെട്ടു. ഇതിന്‍റെ ആദ്യ ഗഡുവായ 2,000 രൂപ നൽകുന്നതിനിടെ വിജിലൻസെത്തി പിടികൂടുകയായിരുന്നു.

കനത്ത മഴ; 8 ജില്ലകളിൽ സ്കൂൾ അവധി, എംജി സർവകലാശാല, പിഎസ്‌സി പരീക്ഷകൾ മാറ്റി വച്ചു

ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ നിയന്ത്രണം

സിജെപി പ്രക്ഷോഭത്തെക്കുറിച്ച് ആഴത്തിൽ പഠിക്കണം: ആർഎസ്എസ് നേതാവ്

ഹെലികോപ്റ്റർ ഉപയോഗിച്ചത് ആരെ കാണാനെന്നു പറയില്ല: മുഖ്യമന്ത്രി

ഞങ്ങൾക്കു ഗാന്ധിയുണ്ട്, വിദേശ മാതൃക വേണ്ട: അഭിജിത് ദിപ്കെ