പോളിങ് ബൂത്തിൽ കണ്ടെത്തിയ അണലി 
Kerala

പോളിങ്ങിനിടെ ബൂത്തിൽ ആറടി നീളമുള്ള അണലി

പാമ്പിനെ കണ്ടതോടെ വോട്ട് ചെയ്യാനെത്തിയവരും ഉദ്യോഗസ്ഥരും ഭയന്നോടുകയായിരുന്നു

തൃശൂർ: പോളിംഗിങ്ങിനിടെ ബൂത്തിൽ നിന്നും ആറടി നീളമുള്ള അണലിയെ പിടികൂടി. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് പാമ്പിനെ പിടികൂടിയത്.

രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. തുമ്പൂർമുഴി കാറ്റിൽ ബ്രീഡിങ് ഫാമിന്‍റെ ഫുഡ് ആന്‍റ് ടെക്നോളജി കോളെജ് ഹാളിൽ ഒരുക്കിയിരുന്ന 79-ാ മത് ബൂത്തിലാണ് ആറടി നീളമുള്ള അണലിയെ കണ്ടെത്തിയത്.

പാമ്പിനെ കണ്ടതോടെ വോട്ട് ചെയ്യാനെത്തിയവരും ഉദ്യോഗസ്ഥരും ഭയന്നോടുകയായിരുന്നു. ഉടൻ തന്നെ വംവകുപ്പിനെ വിവരമറിയിക്കുകയും ഉദ്യോഗസ്ഥരെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. തുടർന്നാണ് വോട്ടെടുപ്പ് പുനരാരംഭിച്ചത്.

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്

ജൂ‌ലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക്; 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച കെഎസ്‌യു സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

മെഡിക്കൽ കോളെജ് അപകടം ആരോഗ‍്യമന്ത്രി നിസാരവത്കരിച്ചു: തിരുവഞ്ചൂർ