കുംഭമേള വൈറൽ താരവും ഭർത്താവും

 
Kerala

കുംഭമേള വൈറൽ താരത്തിന്‍റെ വിവാഹം; ഭർത്താവിന്‍റെ അറസ്റ്റ് തടഞ്ഞു

ഹൈക്കോടതിയുടെതാണ് നടപടി

Aswin AM

കൊച്ചി: കുഭമേളയിലെ വൈറൽ താരത്തിന്‍റെ വിവാഹവുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവിന്‍റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞു. ഹൈക്കോടതിയുടെതാണ് നടപടി. മധ‍്യപ്രദേശ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജസ്റ്റിസ് കൗസർ എടപ്പഗമാണ് ഹർജി പരിഗണിച്ച് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.

തുടർ നടപടികൾക്കായി ഭർത്താവിന് മധ‍്യപ്രദേശ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി അറിയിച്ചു. കുംഭമേളയിലെ വൈറൽ താരത്തിന്‍റെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഭർത്താവിനെതിരേ കേസെടുത്തിരുന്നത്.

തട്ടികൊണ്ടുപോകൽ, വ‍്യാജരേഖ ചമയ്ക്കൽ, എന്നീ കുറ്റങ്ങളും പോക്സോ വകുപ്പും അടങ്ങുന്ന കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിരുന്നത്.

വേളാങ്കണ്ണിക്ക് സ്പെഷ്യൽ ട്രെയ്ൻ തിങ്കളാഴ്ച മുതൽ

അടുക്കള കൈമാറുന്നതിനൊപ്പം അമ്മമാരുടെ പ്രത്യേക രുചിക്കൂട്ട് കൂടി മരുമക്കൾക്ക് പകർന്ന് നൽകണം; മുഖ്യമന്ത്രിയുടെ പരാമർശം വിവാദത്തിൽ

ആലപ്പുഴയിൽ കോൺഗ്രസും സിപിഎമ്മും തമ്മിൽ കൂട്ടുകച്ചവടം; ചെന്നിത്തല‍യെ വേദിയിലിരുത്തി സുധാകരന്‍റെ വിമർശനം

വൈഭവിന് വീണ്ടും അർധ സെഞ്ചുറി; ഇന്ത്യ 192/5

കുറ്റിപ്പുറത്ത് സ്വകാര്യ ബസ് അപകടം; എംവിഡി പോസ്റ്റ് ക്രാഷ് അന്വേഷണം ആരംഭിച്ചു, 5 ദിവസത്തിനകം അന്വേഷണ റിപ്പോർട്ട്!