ഇരവിപുരത്ത് ‌വിഷ്ണുമോഹൻ ആർഎസ്പി സ്ഥാനാർഥി

 
Kerala

തർക്കം തീർന്നു; ഇരവിപുരത്ത് ‌വിഷ്ണുമോഹൻ ആർഎസ്പി സ്ഥാനാർഥി

കാർത്തിക് പ്രേമചന്ദ്രന് സീറ്റില്ല

Jisha P.O.

കൊല്ലം: ആർഎസ്പിയുടെ ഇരവിപുരം സീറ്റിൽ വിഷ്ണുമോഹനെ മത്സരിപ്പിക്കാൻ ധാരണയായി. എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ മകൻ കാർത്തിക് പ്രേമചന്ദ്രനെ ഇരവിപുരത്ത് സ്ഥാനാർഥിയാക്കണമെന്ന ആവശ്യത്തിന് പാർട്ടി സെക്രട്ടറിയേറ്റ് യോഗത്തിൽ പിന്തുണ ലഭിച്ചിരുന്നു. എന്നാൽ ഇതിനെ ഷിബു ബേബി ജോൺ എതിർക്കുകയായിരുന്നു.

ഇതോടെ ഇരവിപുരം മണ്ഡലത്തിലെ സ്ഥാനാർഥിത്വത്തിനായി ചേരിതിരിഞ്ഞ് നേതാക്കൾ വിമർശനം ഉന്നയിച്ചു. ഷിബു ബേബിജോണിനും എൻ.കെ. പ്രേമചന്ദ്രനും സെക്രട്ടറിയേറ്റ് യോഗത്തിൽ വൻ തോതിൽ വിമർശനമേൽക്കേണ്ടി വന്നിരുന്നു. നേതാക്കൾ തമ്മിലുള്ള തർക്കം പാർട്ടി സ്ഥാനാർഥികളുടെ പ്രകടനത്തെയും ബാധിക്കുന്ന തരത്തിലേക്കെത്തിയെന്നാണ് വിമർശനം ഉയർന്നത്.

സ്വന്തം കുടുംബത്തിന് വേണ്ടി എൻ.കെ. പ്രേമചന്ദ്രൻ നിലകൊള്ളുന്നുവെന്ന വിമർശനം എതിർഭാഗം ഉന്ന‍യിച്ചു.ഇതോടെ ഇരുകൂട്ടർക്കും സമ്മതനായ വിഷ്ണുവിനെ പരിഗണിക്കാമെന്ന് യോഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു. ആർവൈഎഫിന്‍റെ സംസ്ഥാന സെക്രട്ടറിയാണ് വിഷ്ണു.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു