Kerala

വിഷു ആഘോഷം; കൊച്ചിയിൽ രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം

നിർദ്ദേശം ലംഘിച്ച് പടക്കം പൊട്ടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു

കൊച്ചി: വിഷു ആഘോഷങ്ങളുടെ ഭാ​ഗമായി കൊച്ചിയിൽ പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം. രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെയാണ് നിയന്ത്രണം. വായു മലിനീകരണം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായാണ് നിയന്ത്രണം. നിർദ്ദേശം ലംഘിച്ച് പടക്കം പൊട്ടിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

ബ്രഹ്മപുരത്ത് തീപിടിത്തം ഉണ്ടായതിനെ തുടർന്ന് സമീപ കാലത്ത് കൊച്ചി നഗരത്ത് വിഷപ്പുക മൂലം ജനം ബുദ്ധിമുട്ടിലായിരുന്നു. വിഷു ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് പതിവായതിനാലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ