തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നടക്കുന്ന ആദ്യത്തെ രാജ്യാന്തര കോണ്‍ക്ലേവ് 28, 29 തിയതികളില്‍ ഹയാത്ത് റീജന്‍സിയില്‍ നടക്കും. 28ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന കോണ്‍ക്ലേവില്‍ രണ്ട് ദിവസങ്ങളിലായി ഏഴ് വിഷയങ്ങളില്‍ പ്രസന്‍റേഷനുകളും നാല് വിഷയങ്ങളില്‍ പാനല്‍ ചര്‍ച്ചകളും മൂന്ന് ഫയര്‍സൈഡ് ചാറ്റുകളും ആണ് പ്രധാനമായും നടക്കുക.
ഉദ്ഘാടനസമ്മേളനത്തില്‍ വ്യവസായ മന്ത്രി പി. രാജീവ് അധ്യക്ഷനാകും. തുറമുഖ മന്ത്രി വി.എന്‍. വാസവന്‍, ശശി തരൂര്‍ എംപി, അദാനി പോര്‍ട്ട് സ്പെഷ്യല്‍ എക്കണോമിക് സോണ്‍ സിഇഒ പ്രണവ് ചൗധരി എന്നിവര്‍ സംസാരിക്കും. തുറമുഖ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എസ്. ശ്രീനിവാസ്, കെഎസ്ഐഡിസി ചെയര്‍മാന്‍ സി. ബാലഗോപാല്‍, എംഡി എസ്. ഹരികിഷോര്‍, ഇഡി ആര്‍. ഹരികൃഷ്ണന്‍, വിസില്‍ എംഡി ഡോ. ദിവ്യ എസ്. അയ്യര്‍, വ്യവസായ ഡയറക്റ്റര്‍ മിര്‍ മുഹമ്മദ് അലി, കിന്‍ഫ്ര എംഡി സന്തോഷ് കോശി തോമസ്, കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ്. പിള്ള, എസ്ബിഐ സിജിഎം എ. ഭുവനേശ്വരി, ടിസിസിഐ പ്രസിഡന്‍റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍ എന്നിവര്‍ പങ്കെടുക്കും.
28ന് രാവിലെ 11ന് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് (വിഴിഞ്ഞവും കേരളത്തിന്‍റെ 2030ലേക്കുള്ള കാഴ്ചപ്പാടും), 11.40ന് കെ.എസ്. ശ്രീനിവാസ് (സുസ്ഥിര വളര്‍ച്ച- വിസിലിന്‍റെ കാഴ്ചപ്പാട്), 12ന് പ്രണവ് ചൗധരി (ഭാവിയിലേക്കുള്ള റോഡ്മാപ്പ്), 3.15ന് ജനീവ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയിലെ മൈക്കല്‍ അവേസ, ഗട്ടാനോ എസ്പോസിറ്റോ (ഭാവിയിലേക്കുള്ള വഴിതെളിക്കല്‍), 3.45ന് ജിഐഐഎംഎസ് സിഇഒ എസ്.എസ്. ശ്രീജിത്ത് (കേരളത്തിലെ തൊഴില്‍ശക്തിയുടെ ഉപയോഗം), 4.15ന് സതേണ്‍ എയര്‍ കമാന്‍ഡ് ലോജിസ്റ്റിക് മാനെജ്മെന്‍റ് ഓഫിസറും ഡെപ്യൂട്ടി കമാന്‍ഡുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ സുനില്‍ രാജ് (മറൈന്‍ ലോജിസ്റ്റിക്സും എയര്‍ ഫോഴ്സുമായുള്ള തന്ത്രപരമായ സംയോജനം), 5.40ന് എന്‍.എസ്. പിള്ള (കേരളത്തിലെ തീര സമ്പദ്‌വ്യവസ്ഥയുടെ ഭാവി) എന്നിവരാണ് പ്രസന്‍റേഷനുകള്‍ നടത്തുക.
അന്ന് 12.20ന് വിഴിഞ്ഞത്തിന്‍റെ ആഗോള ബിസിനസ് സാധ്യതകള്‍ സംബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ ഇ.ടി. ഇന്‍ഫ്രാ എഡിറ്റര്‍ പി. മനോജ് മോഡറേറ്ററാകും. എംഎസ്‌സി ഇന്ത്യ എംഡി ക്യാപ്റ്റന്‍ ദീപക് തിവാരി, പ്രദീപ് ജയരാമന്‍, ഷിപ്പിങ് ആന്‍ഡ് പോര്‍ട്സ് സെക്രട്ടറി ടി.കെ. രാമചന്ദ്രന്‍, കോണ്‍കോര്‍ ഗ്രൂപ്പ് ജനറല്‍ മാനെജര്‍ ജി. ഗായത്രി, കെറി ഇന്‍ഡേവ് സിഒഒ ഡോ. വി.എസ്. ഹരി, ഡോ. ദിവ്യ എസ്. അയ്യര്‍ എന്നിവര്‍ പങ്കെടുക്കും.
4.30ന് എന്തുകൊണ്ട് വിഴിഞ്ഞം അടുത്ത ബിസിനസ് ലക്ഷ്യസ്ഥാനമാകണം എന്ന വിഷയത്തില്‍ നടക്കുന്ന ചര്‍ച്ചയില്‍ വിസില്‍ സിഇഒ ശ്രീകുമാര്‍ കെ. നായര്‍ മോഡറേറ്ററാകും. അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, സിന്തൈറ്റ് എംഡി ഡോ. വിജു ജേക്കബ്, എവിടി മക്കോര്‍മിക് എംഡി സുഷമ ശ്രീകണ്ഠത്ത്, നയാര എനര്‍ജി ചെയര്‍മാന്‍ പ്രസാദ് കെ. പണിക്കര്‍, ആദിത്യ ബിര്‍ള ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ബി. ബിനോയ് എന്നിവര്‍ പങ്കെടുക്കും.
29ന് രാവിലെ 9.30ന് ഷിപ്പിങ്, ലോജിസ്റ്റിക് മേഖലയിലെ പുതിയ വിതരണ ശൃംഖലകളുടെ സാധ്യതകളെപ്പറ്റിയുള്ള ചര്‍ച്ച ലെഷാകോ ഇന്ത്യ എംഡി ടി.കെ. റാം നയിക്കും. സിഎംഎസിജിഎ ഡെപ്യൂട്ടി മാനെജിങ് ഡയറക്റ്റര്‍ ക്യാപ്റ്റന്‍ സ്വാമിനാഥന്‍ രാജഗോപാലന്‍, മെഡ്‌ലോഗ് ട്രാന്‍സ്പോര്‍ട് ആന്‍ഡ് ലോജിസ്റ്റിക് ജനറല്‍ മാനെജര്‍ വിജയ് കുമാര്‍, അബ്രാവോ ഗ്രൂപ്പിന്‍റെ ലെനി അബ്രാവോ, ഭവാനി ഗ്രൂപ്പില്‍ നിന്നുള്ള ജീക്ഷിത് ഷെട്ടി, കൊച്ചി കസ്റ്റംസ് കമ്മിഷണര്‍ ഗുരുകരന്‍ സിംഗ് ബെയിന്‍സ്, കേരള ഷിപ്പിങ് ആന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ എംഡി ആര്‍. ഗിരിജ എന്നിവര്‍ പങ്കെടുക്കും.
കേരളത്തെ ആഗോള സാമ്പത്തിക പവര്‍ഹൗസ് ആക്കി മാറ്റുന്നതിന്‍റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്ന 11.15നുള്ള സെഷന്‍ മിര്‍ മുഹമ്മദ് അലി നയിക്കും. പരിസ്ഥിതി ഐടി വകുപ്പ് സെക്രട്ടറി രത്തന്‍ ഖേല്‍ക്കര്‍, ഷറഫ് ഗ്രൂപ്പ് സിഇഒ ശ്യാം കപൂര്‍, അദാനി ഗ്രൂപ്പ് കണ്ടെയ്നര്‍ ഡിവിഷന്‍ മേധാവി ഹരികൃഷ്ണന്‍ സുന്ദരം, യുഎന്‍ ഗ്ലോബല്‍ കോംപാക്റ്റ് നെറ്റ്‌വര്‍ക്ക് എക്സിക്യട്ടിവ് ഡയറക്റ്റര്‍ രത്നേഷ് ഝാ, കാനൂ ഇന്ത്യ ഡയറക്റ്റര്‍ ക്യാപ്റ്റന്‍ അംരേഷ് കുമാര്‍ ഝാ എന്നിവര്‍ പങ്കെടുക്കും.
28ന് 2.30ന് അഡ്വന്‍ ഇന്‍റര്‍നാഷണല്‍ മേധാവി ഡി. ശിവകുമാര്‍, ഇ ടി ഇന്‍ഫ്രാ എഡിറ്റര്‍ പി. മനോജുമായും 6 മണിക്ക് ശശി തരൂര്‍ എംപി, ദിവ്യ എസ്. അയ്യരുമായും സംവദിക്കും. 29ന് രാവിലെ 10.30ന് ഇന്‍ഫോസിസ് സ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, വ്യവസായ വകുപ്പ് സെക്രട്ടറി മിര്‍ മുഹമ്മദ് അലിയുമായും ഫയര്‍സൈഡ് ചാറ്റില്‍ സംസാരിക്കും.
29ന് 12.15ന് സമാപന സമ്മേളനത്തില്‍ മന്ത്രിമാരായ വി.എന്‍. വാസവന്‍, പി. രാജീവ്, പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവര്‍ കോണ്‍ക്ലേവിനെ വിലയിരുത്തി സംസാരിക്കും. കെ.എസ്. ശ്രീനിവാസ് സ്വാഗതവും ടിസിസിഐ പ്രസിഡന്‍റ് എസ്.എന്‍. രഘുചന്ദ്രന്‍നായര്‍ നന്ദിയും പറയും.