രാജം |അനുഷ

 
Kerala

അസഭ്യം പറഞ്ഞതിൽ യുവതി ജീവനൊടുക്കിയ സംഭവം: അയൽവാസി അറസ്റ്റിൽ

മകളുടെ മരണത്തിൽ അച്ഛൻ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂരിൽ അസഭ്യവാക്കുകൾ പറഞ്ഞ് അപമാനിച്ചതിൽ മനംനൊന്ത് ഐടിഐ വിദ്യാർഥിനി തൂങ്ങിമരിച്ച സംഭവത്തിൽ അയൽവാസിയായ സ്ത്രീ അറസ്റ്റിൽ. വെണ്ണിയൂർ നെല്ലിവിള സ്വദേശിനിയായ രാജത്തിനെ (54) ആണ് വിഴിഞ്ഞം പൊലിസ് അറസ്റ്റു ചെയ്തത്.

വെണ്ണിയൂർ നെല്ലിവിള നെടിഞ്ഞൽ കിഴക്കരികത്ത് വീട്ടിൽ അജുവിന്‍റെയും സുനിതയുടെയും മകളായ അനുഷ (18) ആണ് മരിച്ചത്. മകളുടെ മരണത്തിൽ അച്ഛൻ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

കഴിഞ്ഞ ദിവസം അയൽക്കാരി വീട്ടിലെത്തി അനുഷയെ അസഭ്യം പറഞ്ഞിരുന്നു. അയല്‍ക്കാരിയുടെ മകന്‍ ആദ്യ വിവാഹ ബന്ധം വേർപിരിഞ്ഞ് രണ്ടാമത് വിവാഹം കഴിച്ചിരുന്നു. ഇതറിഞ്ഞ് ആദ്യഭാര്യ അനുഷയുടെ വീട്ടുവളപ്പിലെത്തുകയും ഇവിടെയുള്ള മതില്‍ കടന്ന് ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് പോവുകയും ചെയ്തു. ഇതിന് സഹായിച്ചെന്ന് പറഞ്ഞാണ് അനുഷയെ അസഭ്യം പറഞ്ഞത്. വിഷയത്തില്‍ അച്ഛൻ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

സംഭവസമയം അനുഷയും രോഗിയായ മുത്തച്ഛനും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വീടിന്‍റെ രണ്ടാം നിലയിലെ മുറിയിലെ ഫാനിലാണ് അനുഷ ജീവനൊടുക്കിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് പെൺകുട്ടി മരിച്ചത്. ധനുവച്ചപുരം ഐടിഐയിൽ പ്രവേശനം നേടി ക്ലാസ് തുടങ്ങുന്നത് കാത്തിരിക്കുകയായിരുന്നു അനുഷ.

ഇനി അതീവ സുരക്ഷാജയിൽ ഏകാന്ത സെല്ലിൽ വാസം; ഗോവിന്ദച്ചാമിയെ വിയ്യൂർ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു

''ശുഭ്മൻ ഗില്ലിന്‍റെ തന്ത്രങ്ങൾ പാളി''; വിമർശനവുമായി മുൻ ഇന്ത‍്യൻ താരം

ജാഗ്രത! ജലനിരപ്പ് അപകടകരമായി ഉയരുന്നു; വിവിധ നദികളിൽ അലർട്ടുകൾ

മിഥുന്‍റെ മരണം: തേവലക്കര സ്‌കൂൾ മാനേജ്മെന്‍റിനെ പിരിച്ചുവിട്ടു; ഭരണം സ‍ര്‍ക്കാ‍ർ ഏറ്റെടുത്തു

പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ സാന്ദ്ര തോമസ്; പത്രിക സമർപ്പിക്കാന്‍ എത്തിയത് 'പർദ്ദ' ധരിച്ച്