മുഹമ്മദ് നിഹാൽ

 
Kerala

ബസ് തൊഴിലാളികൾക്കു നേരെ തോക്ക് ചൂണ്ടിയ കേസ്; വ്‌ളോഗർ തൊപ്പിയെ വിട്ടയച്ചു

ബസ് തൊഴിലാളികൾക്ക് പരാതിയില്ലെന്ന് അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നിഹാലിനെയും രണ്ടു സുഹൃത്തുക്കളെയും വിട്ടയച്ചത്

Aswin AM

കോഴിക്കോട്: സ്വകാര‍്യ ബസ് തൊഴിലാളികൾക്കു നേരെ തോക്കു ചൂണ്ടിയെന്ന കേസിൽ വടകര പൊലീസ് കസ്റ്റഡിയിലെടുത്തിരുന്ന

വ്ലളോഗർ തൊപ്പി എന്നറിയപ്പെടുന്ന മുഹമ്മദ് നിഹാലിനെ വിട്ടയച്ചു. ബസ് തൊഴിലാളികൾക്ക് പരാതിയില്ലെന്ന് അറിയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് നിഹാലിനെയും രണ്ടു സുഹൃത്തുക്കളെയും വിട്ടയച്ചത്.

നീണ്ട അഞ്ചു മണികൂറോളം നിഹാലിനെയും സുഹൃത്തുക്കളെയും കസ്റ്റഡിയിൽ വച്ച ശേഷമാണ് വിട്ടയച്ചത്.

ചൊവ്വാഴ്ച വൈകിട്ടോടയൊയിരുന്നു സംഭവം. കോഴിക്കോടെക്ക് പോകുകയായിരുന്ന നിഹാലിന്‍റെ കാർ സ്വകാര‍്യ ബസുമായി ഉരസിയിരുന്നു.

ഇതേ തുടർന്ന് നിഹാലും കാറിലുണ്ടായിരുന്ന രണ്ടു പേരും വടകര സ്റ്റാൻഡിൽ എത്തുകയും ബസ് തൊഴിലാളികളുമായി വാക്കേറ്റം നടത്തുകയും പിന്നാലെ നിഹാലിന്‍റെ കയ്യിലുണ്ടായിരുന്ന തോക്ക് തൊഴിലാളികൾക്കു നേരെ ചൂണ്ടുകയായിരുന്നു.

തുടർന്ന് ബസ് തൊഴിലാളികൾ നിഹാലിനെ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. ലൈസൻസ് ആവശ‍്യമില്ലാത്ത എയർ പിസ്റ്റളാണ് ചൂണ്ടിയതെന്ന് പൊലീസ് പരിശോധനയിൽ കണ്ടെത്തിയിരുന്നു.

വെൻഡിഷ് മെഷീൻ വഴി മദ്യവിൽപ്പന പരിഗണനയിൽ

കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കാൻ ഷാർജ രാജകുടുംബാംഗം

ഹാർദിക്കിന് വീണ്ടും പരുക്ക്; തിരിച്ചുവരവിനുള്ള തയാറെടുപ്പ് മുടങ്ങി

സമൂഹമാധ്യമത്തിലൂടെ ശ്രീനാരായണഗുരുവിനെ നിന്ദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

വ്യാജ മദ്യം: വീട് കയറി പരിശോധിക്കും മുൻപ് പരാതിയുടെ സത്യാവസ്ഥ ഉറപ്പാക്കണം