വി.എസ്. അച്യുതാനന്ദൻ
തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും മുതിർന്ന ഇടതു നേതാവുമായ വി.എസ്. അച്യുതാനന്ദന്‍റെ നില അതീവ ഗുരുതരമായി തുടരുന്നു. നിലവിൽ മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. എന്നാൽ വൃക്കയുടെ പ്രവർത്തനം സാധാരണ നിലയിലായിട്ടില്ല.
രക്തസമ്മർദം നിയന്ത്രണ വിധേയമായിട്ടില്ലെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് വി.എസ്. അച്യുതാനന്ദനെ ഹൃദയാഘാതത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.