കപ്പലിൽ സ്ഫോടന സാധ്യതയുള്ള 157 ഓളം രാസവസ്തുക്കളടങ്ങിയ കണ്ടെയ്നറുകൾ; തീ നിയന്ത്രണ വിധേയമായിട്ടില്ല

 
Kerala

കപ്പലിൽ സ്ഫോടന സാധ്യതയുള്ള 157 ഓളം രാസവസ്തുക്കളടങ്ങിയ കണ്ടെയ്നറുകൾ; തീ നിയന്ത്രണ വിധേയമായിട്ടില്ല!

ഇനിയും പൊട്ടിത്തെറിക്കു സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്

Ardra Gopakumar

കോഴിക്കോട്: കണ്ണൂര്‍ അഴീക്കൽ തീരത്തിന് സമീപം തീപിടിച്ച ചരക്കുകപ്പലിലെ തീ അണയക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. തീ ഇതുവരെ നിയന്ത്രണവിധേയമായിട്ടില്ലെന്നും തീ അണയ്ക്കുന്നതിന് വലിയ വെല്ലുവിളി നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. കപ്പലില്‍ ആകെ 620 കണ്ടെയ്‌നറുകളുണ്ടെന്നാണ് വിവരം. ഇതിൽ തന്നെ 157 കണ്ടെയ്നറുകളിൽ സ്‌ഫോടനത്തിന് കാരണമായേക്കാവുന്ന ദ്രാവകവും ഖരവുമായ രൂപത്തിലുള്ള വസ്തുക്കളുണ്ടെന്നാണ് വിവരം.

എന്നാൽ തീ അണയ്ക്കുന്നതിന് കണ്ടെയ്‌നറുകളില്‍ കൃത്യമായി എന്താണെന്ന വിവരം ലഭ്യമാകണം. അതിനാല്‍ ഇനി തീ അണയ്ക്കാന്‍ ശാസ്ത്രീയമായ രീതികൾ "പ്രയോഗിക്കേണ്ടി വരും. തീപിടിച്ച് 20 കണ്ടെയ്‌നറുകള്‍ കടലില്‍ വീണതായും റിപ്പോര്‍ട്ടുണ്ട്. ഇതിനായി കണ്ടെയ്‌നറുകളില്‍ കൃത്യമായി എന്താണെന്ന വിവരം ലഭ്യമാകണം. അതേസമയം, ഇനിയും പൊട്ടിത്തെറിക്കാനുള്ള സാധ്യതയുണ്ടെന്ന് മറ്റു കപ്പലുകൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം കണ്ടെയ്‌നറുകളിൽ വിവിധ തരം ആസിഡുകൾ, ലിഥിയം ബാറ്ററികൾ, ഗൺ പൗഡർ, ടർപെന്‍റൈൻ അടക്കം തീപിടിത്തത്തിന് സാധ്യതയുള്ള വസ്തുക്കളും കണ്ടെയ്നറുകളിലുണ്ട്. തനിയെ തീപിടിക്കുന്ന ഉൾപ്പടെ നാലുതരം രാസവസ്തുക്കൾ കണ്ടെയ്നറുകളിലുണ്ടെന്നാണ് അഴീക്കൽ പോർട്ടിന്‍റെ ഓഫീസറും വ്യക്തമാക്കി. എന്നാൽ കണ്ടെയിനറുകളിൽ എന്താണ് സൂക്ഷിച്ചിരിക്കുന്നതെന്ന് കമ്പനി ഇതുവരെയും ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ല.

അതേസമയം, കപ്പലിന്‍റെ നിലവിലെ സ്ഥിതി വിവരങ്ങൾ ഇന്ത്യ സിംഗപ്പൂർ ഷിപ്പിംഗ് അധികൃതർക്ക് കൈമാറി. ബിഎസ്എം എന്ന കമ്പനിക്കായിരുന്നു കപ്പലിന്‍റെ നടത്തിപ്പ് ചുമതല. ഈ കമ്പനിയുമായും ഷിപ്പിംഗ് മന്ത്രാലയം ബന്ധപ്പെട്ടു. ക്യാപ്റ്റനടക്കം 18 പേരെ ഇന്ത്യൻ നേവിയും കോസ്റ്റ്ഗാർഡും ചേർന്ന് രക്ഷപ്പെടുത്തി. ജീവനക്കാരിൽ നാലുപേരെ കാണാതായി. പൊള്ളലേറ്റ അഞ്ചുപേരിൽ 2 പേരുടെ നില അതീവ ഗുരുതരമാണ്.

പാക്കിസ്ഥാനിൽ സ്ഫോടനം; 6 ജവാന്മാർ കൊല്ലപ്പെട്ടു

H-1B വിസക്കാർക്ക് മുന്നറിയിപ്പ്: യുഎസ് തൊഴിൽ വിസ നിയമങ്ങൾ വീണ്ടും കർശനമാക്കുന്നു

ഇംഗ്ലണ്ടിനെ തകർത്ത് മരിസാനെ കാപ്പ്; ദക്ഷിണാഫ്രിക്ക ഫൈനലിൽ

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ‍്യപ്പെട്ടുള്ള ഹർജി പരിഗണിക്കുന്നതിൽ നിന്ന് ജഡ്ജി പിന്മാറി

മന്ത്രിസഭാ ഉപസമിതി മുഖം രക്ഷിക്കാനുള്ള തട്ടിക്കൂട്ട് പരിപാടി; സിപിഐയെ മുഖ‍്യമന്ത്രി പറ്റിച്ചെന്ന് സതീശൻ