വെള്ളം കയറുന്നു, ആറന്മുളയിൽ സ്ഥിതി ഗുരുതരമെന്ന് എംഎൽഎ; വള്ളസദ്യ ചടങ്ങ് മാത്രമായി ചുരുക്കി

 
Kerala

വെള്ളം കയറുന്നു, ആറന്മുളയിൽ സ്ഥിതി ഗുരുതരമെന്ന് എംഎൽഎ; വള്ളസദ്യ ചടങ്ങ് മാത്രമായി ചുരുക്കി‍| Video

നദിയിലെ ജലനിരപ്പ് വിലയിരുത്തിയ ശേഷം മറ്റു ദിവസങ്ങളിലെ ചടങ്ങുകളെക്കുറിച്ച് തീരുമാനിക്കും

നീതു ചന്ദ്രൻ

പത്തനംതിട്ട: കനത്ത മഴയെത്തുടർന്ന് ആറന്മുളയിൽ വെള്ളം കയറി. പ്രദേശത്ത് അതീവഗുരുതരമായ സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും രക്ഷാപ്രവർത്തനത്തിനായി കൂടുതൽ പേരെ അയക്കണമെന്നും എംഎൽഎ അബിൻ വർക്കി ആവസ്യപ്പെട്ടു. ആറന്മുള ക്ഷേത്രത്തിലേക്കുള്ള വഴിയിൽ വെള്ളം കയറിയിരിക്കുകയാണ്. ഇതേ തുടർന്ന് ക്ഷേത്രത്തിൽ നടന്നു വന്നിരുന്ന വള്ളസദ്യ ചടങ്ങ് മാത്രമായി ചുരുക്കി. പള്ളിയോടങ്ങൾ വരുന്തും ഒഴിവാക്കി.

സുരക്ഷ മുൻനിർത്തിയാണ് പള്ളിയോടങ്ങൾ ഒഴിവാക്കിയിരിക്കുന്നത്. നദിയിലെ ജലനിരപ്പ് വിലയിരുത്തിയ ശേഷം മറ്റു ദിവസങ്ങളിലെ ചടങ്ങുകളെക്കുറിച്ച് തീരുമാനിക്കുമെന്നും ക്ഷേത്രത്തിലെ പരമ്പരാഗത ചടങ്ങുകൾ മുടക്കമില്ലാതെ നടത്തുമെന്നും ക്ഷേത്രം അധിക‌ൃതർ വ്യക്തമാക്കി. .

പമ്പാ നദി കിഴക്കൻ പ്രദേശങ്ങളിൽ ഉണ്ടായ ഉരുൾപൊട്ടൽ മൂലം പൊടുന്നനെ കരകവിഞ്ഞതാണ് ആറന്മുളയെ പ്രതിസന്ധിയിലാക്കിയത്. ആറന്മുള പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ രാവിലെ മുതൽ തന്നെ വെള്ളം കയറിയിരുന്നു. ആറന്മുള ഐക്കര ജംഗ്ഷനിൽ അടക്കം രാവിലെ തന്നെ വെള്ളക്കെട്ട് രൂപപ്പെട്ടു. ചെങ്ങന്നൂരിലേക്കുള്ള വാഹന ഗതാഗതം പൂർണമായി തടസ്സപ്പെട്ടു

'പ്രളയത്തിനു സമാനമായ സാഹചര്യം'; പെരിയാർ കരകവിഞ്ഞു, ഒറ്റപ്പെട്ട് റാന്നി, ഇടുക്കിയിൽ വൻ നാശനഷ്ടം|Video

യുഎസിൽ നിന്നും നാടുകടത്തിയ ഇന്ത‍്യൻ‌ പൗരന്മാരുടെ കണക്ക് പുറത്ത്

ഇ20 പെട്രോൾ; പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് പ്രഖ്യാപിച്ച് അരവിന്ദ് കെജ്‌രിവാൾ

ധാക്കയിൽ ഇന്ത്യ-യുഎസ് കൂടിക്കാഴ്ച

"ഞാൻ ബെർണഡെറ്റിനെ കൊലപ്പെടുത്തിയിട്ടില്ല"