Kerala

കോട്ടയത്ത് ജലഗതാഗത വകുപ്പിന്‍റെ ബോട്ടിടിച്ച് വള്ളം മറിഞ്ഞു; വിദ്യാർഥിനിയെ കാണാതായി

ചീപ്പുങ്കൽ പെണ്ണാർ തോട്ടിൽ രാവിലെയാണ് സംഭവം

കോട്ടയം: അയ്മനത്തിനു സമീപം ജലഗതാഗത വകുപ്പിന്‍റെ സർവ്വീസ് ബോട്ടിടിച്ച് വള്ളം മറിഞ്ഞു. ഏഴാം ക്ലാസ് വിദ്യാർഥിനിയെ കാണാതായി. വാഴപ്പറമ്പിൽ രതീഷ്-രേഷ്മ ദമ്പതികളുടെ മകളായ അനശ്വരയെയാണ് കാണാതായത്.

ചീപ്പുങ്കൽ പെണ്ണാർ തോട്ടിൽ രാവിലെയാണ് സംഭവം. അമ്മയോടൊപ്പം സ്കൂളിലേക്കു പോകുമ്പോഴാണ് കുട്ടി അപകടത്തിൽപ്പെട്ടത്. ഇളയ കുട്ടിയും മാതാവും രക്ഷപ്പെട്ടു. അഗ്നിരക്ഷാ സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.

ഓണനാളിൽ 137 കോടിയുടെ റെക്കോർഡ് മദ്യ വിൽപ്പന

ഫെയ്സ്ബുക്ക് ഉൾപ്പെടെയുളള 26 മാധ്യമങ്ങൾക്ക് നേപ്പാളിൽ‌ വിലക്ക്

രാഹുലിനെതിരെയുളള ലൈംഗിക ആരോപണം; അന്വേഷണ സംഘം ബെംഗളൂരുവിലേക്ക്

തിരുവനന്തപുരത്ത് യുവതിയെ ലിവ് ഇൻ പങ്കാളി വെട്ടി പരുക്കേൽപ്പിച്ചു

ഓണനാളിലും ചില ഒറ്റപ്പെട്ടയിടങ്ങളിൽ മഴ