മന്ത്രിമാർ ദുരന്ത മേഖലയിൽ

 
Kerala

കള്ളാടി ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം ശക്തം; മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനിൽകുമാറും സംഭവസ്ഥലത്തെത്തി

മുഖ‍്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് മന്ത്രിമാർ ദുരന്തമേഖലയിലേക്ക് തിരിച്ചത്

Aswin AM

വയനാട്: കള്ളാടിയിലെ ദുരന്ത മേഖലയിൽ രാത്രിയിലും രക്ഷാപ്രവർത്തനം തുടരുന്നു. 5 പേരെ കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. ഇവർക്കു വേണ്ടിയുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. മന്ത്രിമാരായ എ.പി. അനിൽകുമാറും ടി. സിദ്ദിഖും ഇതിനോടകം തന്നെ സംഭവസ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. മുഖ‍്യമന്ത്രി വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് മന്ത്രിമാർ ദുരന്തമേഖലയിലേക്ക് തിരിച്ചത്.

രാത്രിയിലും തെരച്ചിൽ തുടരാൻ ആവശ‍്യമായ സംവിധാനങ്ങളും പ്രദേശത്ത് ഒരുക്കിയിട്ടുണ്ട്. 70തോളം പേർ അടങ്ങുന്ന രണ്ട് എൻഡിആർഎഫ് സംഘമാണ് തെരച്ചിൽ നടത്തുന്നത്. പരുക്കേറ്റവർ ചികിത്സയിൽ കഴിയുന്ന വിംസ് ആശുപത്രിയിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ അടിയന്തര അവലോകന യോഗം നടത്തി.

ഇതിനു പിന്നാലെ മന്ത്രിമാർ പരുക്കേറ്റവരെ സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. അതേസമയം, 5 പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടമായത്. പരുക്കേറ്റ 7 പേരിൽ ഒരാളുടെ നില ഗുരതരമായി തുടരുന്നു. 2 പേരെ ഡിസ്ചാർജ് ചെയ്തിട്ടുണ്ട്. 9 പേരാണ് നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്.

കശുവണ്ടി അഴിമതി കേസ്: ഉപാധികളില്ലാതെ വിചാരണയ്ക്ക് അനുമതി നൽകി സർക്കാർ

തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളെജിന് അനുമതി നൽകണമെന്ന് കെ. മുരളീധരൻ; ഉറപ്പ് നൽകി കേന്ദ്ര മന്ത്രി

മതിൽ തർക്കത്തിൽ വീട്ടുടമയുടെ കൈ തല്ലിയൊടിച്ചു; സിപിഎം നേതാവ് വെള്ളനാട് ശശിക്കെതിരേ കേസ്

കള്ളാടി മണ്ണിടിച്ചിൽ: രക്ഷാപ്രവർത്തനത്തിന് സിപിഎം പ്രവർത്തകർ രംഗത്തിറങ്ങുമെന്ന് എം.വി. ഗോവിന്ദൻ

ട്രംപിന്‍റെ തലയ്ക്ക് രണ്ടു കോടി ഡോളർ!