ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങൾ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ മരണപ്പെട്ടു 
Kerala

ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങൾ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൺ മരണപ്പെട്ടു

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു ജെൻസൻ.

വയനാട്: വയനാട് ചൂരൽ മലയിലെ ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയെല്ലാം നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരൻ അമ്പലവയല്‍ സ്വദേശി ജെൻസൺ‌ മരണത്തിനു കീഴടങ്ങി. ഒമ്നി വാനും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്നു ജെൻസൻ.

കോഴിക്കോട് കൊല്ലഗല്‍ ദേശീയപാതയില്‍ വെള്ളാരംകുന്നിനു സമീപം സ്വകാര്യ ബസും വാനും കൂട്ടിയിടിച്ചാണു വാനില്‍ സഞ്ചരിച്ചിരുന്ന ശ്രുതിയും ജെന്‍സനുമുള്‍പെടെ ഒമ്പത് പേര്‍ക്കു പരുക്കേറ്റത്. ശ്രുതി കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായി പരുക്കേറ്റ ജെൻസൺ വെന്‍റിലേറ്ററിലായിരുന്നു.

വയനാട് ഉരുള്‍പ്പൊട്ടലില്‍ അച്ഛന്‍ ശിവണ്ണന്‍, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരെ കൂടാതെ ശ്രുതിയുടെ കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചിരുന്നു. കോഴിക്കോട് ജോലിസ്ഥലത്തായതിനാല്‍ ശ്രുതി അപകടത്തില്‍പ്പെടാതെ രക്ഷപ്പെട്ടു. ദുരന്തത്തിന് ഒരു മാസം മുൻപായിരുന്നു ശ്രുതിയുടേയും ജെൻസണിന്‍റേയും വിവാഹ നിശ്ചയം.

കേരള സർവകലാശാലയിൽ പോര് മുറുകുന്നു; ജോയിന്‍റ് രജിസ്ട്രാർക്കെതിരേ നടപടി

തൃശൂർ പൂരം ആരോപണം; സുരേഷ് ഗോപിയെ പൊലീസ് ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭ സ്വാമി ക്ഷേത്രത്തിൽ പ്രവേശിച്ചു; ഗുജറാത്ത് സ്വദേശി പിടിയിൽ

ഭർത്താവ് മരിച്ചതറിയാതെ മാനസിക വെല്ലുവിളി നേരിടുന്ന ഭാര്യ ഒപ്പം താമസിച്ചത് ആറ് ദിവസം

കോഴിക്കോട്ട് വ്യാപാര സ്ഥാപനത്തിനു മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി